AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan : ആരാധകരെ ശാന്തരാകുവിൻ; അബ്രഹാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ റിലീസ് തീയതിയെത്തി

L2 Empuraan : പോസ്റ്ററിൽ വെള്ള ഷര്‍ട്ടിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരാളെ കാണാം. ഷര്‍ട്ടില്‍ ഒരു ചുവന്ന ഡ്രാഗണും ചുറ്റും തീയും കാണാം. ഇതോടെ അത് ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

L2 Empuraan :  ആരാധകരെ ശാന്തരാകുവിൻ; അബ്രഹാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ റിലീസ് തീയതിയെത്തി
എമ്പുരാൻ (image credits: instagram)
Sarika KP
Sarika KP | Updated On: 01 Nov 2024 | 12:09 PM

കാത്തിരിപ്പിനു വിരാമം കുറിക്കാൻ അബ്രഹാം ഖുറേഷി എത്തുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകനായ പൃഥ്വിരാജാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ച്ത്. ഇതോടെ ആരാധകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഫുൾ സ്റ്റോപ്പിടുകയാണ്. ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ 2025 മാർച്ച് 27 നു തിയറ്ററുകളിൽ എത്തും എന്ന് അദ്ദേഹം എക്സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചു. കൂടെ പുതിയ ഒരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

പോസ്റ്ററിൽ വെള്ള ഷര്‍ട്ടിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരാളെ കാണാം. ഷര്‍ട്ടില്‍ ഒരു ചുവന്ന ഡ്രാഗണും ചുറ്റും തീയും കാണാം. ഇതോടെ അത് ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്. . പോസ്റ്ററിലുള്ളത് സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണോ അതോ എമ്പുരാനിലെ വില്ലനാണോ എന്ന ചര്‍ച്ചകളും സജീവമാണ്. ഇത് ഫഹദ് ഫാസിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും കമന്‍റ് ബോക്സില്‍ നടക്കുന്നു.

 

അതേസമയം മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാണ് . ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ലൈക പ്രൊഡക്ഷൻസും ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിലവില്‍ കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് എത്തിയത്. മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ കൂടി ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് വിവരം.

ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കുപുറമെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാന്‍റെ ഭാഗമാകും. മറ്റൊരു പ്രത്യേകത ലൂസിഫറും മാർച്ച് മാസത്തിലായിരുന്നു റിലീസ് ചെയ്തത്. 2019 മാർച്ച് 28 നായിരുന്നു ‘ലൂസിഫർ’ പുറത്തിറങ്ങിയത്.