Mohanlal at Kerala School Kalotsavam: കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം; ജയപരാജയങ്ങൾ അപ്രസക്തമെന്ന് മോഹൻലാൽ
Mohanlal at Kerala School Kalotsavam in Thrissur: കലയോടുള്ള ആത്മാർത്ഥത ആത്മാർത്ഥമാണെങ്കിൽ അവസരം നിങ്ങളെ തേടിയെത്തും എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നതെന്ന് മോഹൻലാൽ വേദിയിൽ പറഞ്ഞു....

Mohanlal (14)
തൃശ്ശൂർ : കലോത്സവങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ ഒരു സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവ പ്രതിഭകൾ മാറ്റിവയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മത്സരിക്കുന്നതാണ് പ്രധാനം എന്നും ജയപരാജയങ്ങൾ അപ്രസക്തമാണെന്നും മോഹൻലാൽ വേദിയിൽ പറഞ്ഞു. യുവജനോത്സവങ്ങൾ മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്.
ഇന്ന് വരാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ തനിക്ക് എന്നും മോഹൻലാൽ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ ഇന്ന് ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചു എന്ന് മോഹൻലാൽ പറഞ്ഞു. ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിൽ എത്തുന്നുണ്ട്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു ഇടമില്ല. കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിൽ മാത്രമായി ചുരുക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ALSO READ:കേരള സ്കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ, തൃശൂരിന് രണ്ടാം സ്ഥാനം
പങ്കുവെക്കലിന്റെ രസം കുട്ടികളെ ശീലിപ്പിക്കുന്നതും വിജയത്തിന്റെ ചവിട്ടുപടി തോൽവിയാണ് എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലയോടുള്ള ആത്മാർത്ഥത ആത്മാർത്ഥമാണെങ്കിൽ അവസരം നിങ്ങളെ തേടിയെത്തും എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നതെന്ന് മോഹൻലാൽ വേദിയിൽ പറഞ്ഞു. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് കണ്ണൂർ ജില്ലയ്ക്കാണ്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കിരീടം ആണ് ഇത്തവണ കണ്ണൂർ വീണ്ടും തിരിച്ചു പിടിച്ചത്. തൃശ്ശൂർ ജില്ലയ്ക്ക് രണ്ടാം സ്ഥാനമാണ്.1,023 പോയിൻറുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. തൃശൂർ 1,018 പോയിൻറുകളുമായി തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനമാണ് പുറത്തുവന്നത്. ഏറ്റവുമധികം പോയിന്റുകൾ നേടിയെടുത്താണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.