AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Kalolsavam 2026: കേരള സ്കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ, തൃശൂരിന് രണ്ടാം സ്ഥാനം

Kerala School Kalolsavam 2026 Result: 1,023 പോയിൻറുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1,018 പോയിൻറുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകൾ നേടിയെടുത്ത് കണ്ണൂർ കലാകിരീടം സ്വന്തമാക്കുകയായിരുന്നു.

Kerala School Kalolsavam 2026: കേരള സ്കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ, തൃശൂരിന് രണ്ടാം സ്ഥാനം
Kerala School KalolsavamImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 03:06 PM

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ (Kerala School Kalolsavam) പോരാട്ടത്തിന് ഒടുവിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി കണ്ണൂർ (Kannur Winns School Festival). കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ കണ്ണൂർ തിരിച്ചുപിടിച്ചത്. എന്നാൽ സ്വന്തം തട്ടകത്തിൽ രണ്ടാം സ്ഥാനമാണ് തൃശ്ശൂരിന് ലഭിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിൻറെ സ്വർണ കിരീടനേട്ടം.

തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായി എന്നതാണ് ആവേശകരം. 1,023 പോയിൻറുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. 1,018 പോയിൻറുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകൾ നേടിയെടുത്ത് കണ്ണൂർ കലാകിരീടം സ്വന്തമാക്കുകയായിരുന്നു.

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; മോഹൻലാൽ മുഖ്യാതിഥി

വാശിയേറിയ മത്സരമാണ് ഇത്തവണ നടന്നത്. കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തിൻ്റെ ആഹ്ലാദത്തിലാണ് കണ്ണൂർ. തൃശൂരിൽ അരങ്ങേറിയ കലാമാമാങ്കത്തിന് ഇന്ന് വൈകിട്ടോടെ സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായി എത്തും. ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയ്ക്ക് വൈക്കിട്ട് സമാപന സമ്മേളനത്തിൽ പ്രിയ നടൻ മോഹൻലാൽ സ്വർണക്കപ്പ് സമ്മാനിക്കും.