AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Usha Thenginthodiyil: എനിക്കൊപ്പം അഭിനയിച്ച നടൻ ജീവിതം അവസാനിപ്പിച്ചു; മുഖം മാത്രമാണത് നമ്മുടേത് ശരീരം അല്ല; ഉഷ

Usha Thenginthodiyil: 1987-88 കാലഘട്ടങ്ങളിൽ അഭിനയിച്ച എല്ലാ നടീനടന്മാരെ പോലെ തന്നെ താനും അഭിനയിച്ചിട്ടുള്ളൂ എന്നാലും തനിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

Usha Thenginthodiyil: എനിക്കൊപ്പം അഭിനയിച്ച നടൻ ജീവിതം അവസാനിപ്പിച്ചു; മുഖം മാത്രമാണത് നമ്മുടേത് ശരീരം അല്ല; ഉഷ
Actress Usha ThenginthodiyilImage Credit source: Social Media
ashli
Ashli C | Published: 01 Nov 2025 21:50 PM

മലയാളികൾക്ക് ഏറെ സുപരിചിതയായ നടയാണ് ഉഷ തെങ്ങിൻതൊടിയിൽ. ആദ്യകാലങ്ങളിൽ ഉള്ള നിരവധി സിനിമകളിൽ ഉഷ സജീവമായിരുന്നു. ശ്രദ്ധേയമായ പല കഥാപാത്രങ്ങളും അവർ ചെയ്തിട്ടുണ്ട്. എന്നാൽ എക്കാലത്തെയും പോലെ പല വിവാദങ്ങളും നടിയെയും തേടിയെത്തി. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെയെല്ലാം തെല്ലും വില കൽപ്പിക്കാതെ ഉറച്ച നിലപാടുകളോടെയാണ് ഉഷ . മുന്നോട്ടുപോകുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രയാസഘട്ടത്തെക്കുറിച്ചും നേരിട്ട വിമർശനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഉഷ തെങ്ങിൻതൊടിയിൽ. ആദ്യകാലത്ത് സിനിമ സീനുകളെ കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത്തരത്തിൽ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നത് എന്നാണ് അവർ പറയുന്നത്. 1987 88 കാലഘട്ടങ്ങളിൽ അഭിനയിച്ച എല്ലാ നടീനടന്മാരെ പോലെ തന്നെ താനും അഭിനയിച്ചിട്ടുള്ളൂ എന്നാലും തനിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

പല സിനിമകളിലും നമ്മുടെ മുഖം മാത്രമാണ് കാണിക്കുന്നത് എന്നാൽ ശരീരം വിദേശികളുടെയും മറ്റും കട്ട് ചെയ്താണ് ഉപയോഗിക്കുന്നത്. ഇതുപോലും അറിയാതെയാണ് മറ്റുള്ളവർ നമ്മളെ അതിക്രമിക്കുന്നതെന്നും ഉഷ.എന്നാൽ എല്ലാവരും നമ്മളോട് മോശമായി എല്ലാ പെരുമാറുന്നത്. എന്നാൽ ബോധ്യമില്ലാത്തവർ ആണ് ഇത്തരത്തിൽ നമ്മുടെ ഒരു ഇന്റർവ്യൂ ഒക്കെ വരുമ്പോൾ അതിന്റെ താഴെ വന്ന മോശം കമന്റുകൾ ഈ ഇട്ടു പോകുന്നത്.

വലിയ തരത്തിലുള്ള മാനസിക വിഷമങ്ങൾ പലർക്കും ഉണ്ടാകുമെന്ന് ആരും ചിന്തിക്കുന്നില്ല. സിനിമയിലേക്ക് എത്തി ഒന്നും ആകാൻ സാധിക്കാത്ത വിഷമത്തിലും മറ്റും ആത്മഹത്യ ചെയ്ത എത്രയോ ആളുകളുണ്ട്. അത്തരത്തിൽ തനിക്കൊപ്പം അഭിനയിച്ച ഒരു നടനും ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നും ഉഷ തെങ്ങിൻതൊടിയിൽ പറയുന്നു.

മാത്രമല്ല ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നും നടി. നമ്മൾ ആത്മഹത്യ ചെയ്താൽ നാളെ നമ്മുടെ മക്കൾ അല്ലെങ്കിൽ കുടുംബം അറിയപ്പെടാൻ പോകുന്നത് ആത്മഹത്യ ചെയ്ത അവളുടെ മകൻ അല്ലെങ്കിൽ മകൾ എന്നാണ്. അത് അവർക്കും എല്ലാകാലത്തും ഒരു പേരായി മാറുമെന്നും നടി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഉഷ ഇതിനെക്കുറിച്ച് സംസാരിച്ചത്.