AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal-Pranav Viral Video: ‘അപ്പു വീട്ടിലേക്ക് വാടാ…നിന്റെ അച്ഛനാടാ പറയുന്നേ’; മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ വീഡിയോ വൈറൽ

Mohanlal's New Video with Pranav Mohanlal: പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'പണി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ബോബി കുര്യനാണ് വീഡിയോ പങ്കുവെച്ചത്. 

Mohanlal-Pranav Viral Video: ‘അപ്പു വീട്ടിലേക്ക് വാടാ…നിന്റെ അച്ഛനാടാ പറയുന്നേ’; മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ വീഡിയോ വൈറൽ
പ്രണവും മോഹൻലാലും Image Credit source: Bobby Kurian/ Instagram
nandha-das
Nandha Das | Updated On: 18 Jul 2025 18:47 PM

സിനിമയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതല്ലാതെ അധികം ക്യാമറയ്ക്ക് മുന്നിൽ വരാത്ത താരമാണ് പ്രണവ് മോഹൻലാൽ. സിനിമ പൂർത്തിയായി കഴിഞ്ഞാൽ ഉടൻ യാത്രകൾക്ക് പോകുന്നതാണ് പ്രണവിന്റെ പതിവ്. ഇതേകുറിച്ച് പല അഭിമുഖങ്ങളിലും മോഹൻലാലും സുചിത്രയും സംസാരിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മോഹൻലാലിനൊപ്പം പ്രണവിനെ കാണുന്നതും വളരെ അപൂർവമാണ്. ഇപ്പോഴിതാ, പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘പണി’ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ ബോബി കുര്യനാണ് പുതിയ വീഡിയോ പങ്കുവെച്ചത്. സെക്കൻഡുകൾ മാത്രം ദൈർഖ്യമുള്ള ഈ വീഡിയോയിൽ മോഹൻലാലും പ്രണവും ഒരുമിച്ച് നടക്കുന്നത് കാണാം. കയ്യിൽ ഒരു ബാഗുമായി പ്രണവ് മുന്നിൽ നടക്കുമ്പോൾ പിന്നിലായി മോഹൻലാലും ഉണ്ട്. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കി മോഹൻലാൽ ചിരിക്കുന്നതും വീഡിയോയിൽ കാണാം. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ പ്രശസ്‌തമായ പശ്ചാത്തല സംഗീതമാണ് വീഡിയോക്ക് നൽകിയിരിക്കുന്നത്.

ബോബി കുര്യൻ പങ്കുവെച്ച വീഡിയോ:

 

View this post on Instagram

 

A post shared by Bobby Kurian (@bobby_kurian)

ALSO READ: ”‌‌‌ദൃശ്യം 3’യുടെ കഥ അറിയാവുന്നത് നാല് പേർക്ക്, ആകാശത്തോളം ഉയരത്തിലാണ് പ്രതീക്ഷകൾ’; ജീത്തു ജോസഫ്

വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇതുവരെ 25 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വളരെ രസകരമായ കമൻ്റുകളാണ് ഇതിന് താഴെ വരുന്നത്. ‘അപ്പു വീട്ടിലേക്ക് വാടാ… നിന്റെ അച്ഛനടാ പറയണെ’ എന്നായിരുന്നു ഒരു കമന്റ്റ്. ‘റേഷൻ കടയിൽ പോയ അപ്പുവിനെ പിടിച്ച് കൊണ്ട് വരുന്ന ലാലേട്ടൻ’, ‘സിമ്പിൾ ആയ മോനും ഹംബിൾ ആയ അച്ഛനും’, ‘സുചിത്ര ചേച്ചി: കിട്ടിയോ? ലാലേട്ടൻ: ആഹ് കിട്ടി…’, ‘ലെ ലാലേട്ടൻ :കിട്ടിയ അവസരമാ.. വീഡിയോയും ഫോട്ടോയും എടുത്തു വച്ചോ…ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല’, തുടങ്ങിയ കമന്റുകളും കാണാം.

അതേസമയം, നീണ്ട ഇടവേളയ്ക്കുശേഷം ‘ഡീയസ് ഈമറ’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രണവ് നായകനായെത്തുകയാണ്. ഭ്രമയുഗത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതാണ് ലഭിച്ചത്. മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം ‘ഹൃദയപൂർവം’ ആണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തും.