AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Spirit Movie : സന്ദീപ് റെഡ്ഡിയുടേത് നല്ല സിനിമയാണ്; സ്പിരിറ്റിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ത്രിപ്തി ദിമ്രി

Triptii Dimri Spirit Movie Updates : സെപ്റ്റംബർ രണ്ടാം വാരത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് പ്രഭാസ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Spirit Movie : സന്ദീപ് റെഡ്ഡിയുടേത് നല്ല സിനിമയാണ്; സ്പിരിറ്റിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ത്രിപ്തി ദിമ്രി
Triptii DimriImage Credit source: Triptii Dimri Instagram
jenish-thomas
Jenish Thomas | Published: 18 Jul 2025 19:22 PM

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന പുതിയ ചിത്രമാണ് സ്പിരിറ്റ്. പ്രഭാസ സന്ദീപ് റെഡ്ഡി ചിത്രം എന്നതിലുപരി സ്പിരിറ്റ് വിവാദങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ പ്രഭാസിൻ്റെ നായികയായി ബോളിവുഡ് താരം ദീപിക പദുകോണിനെ കാസ്റ്റ് ചെയ്യുകയും പിന്നീട് ആ തീരുമാനത്തിൽ നിന്നും മാറിയതെല്ലാം ബോളിവുഡിലും ടോളിവുഡിലു വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അവസാനം ദീപിക സിനിമയിൽ നിന്നും പിന്മാറിയപ്പോൾ സ്പിരിറ്റിൻ്റെ അണിയറപ്രവർത്തകർ ത്രിപ്തി ദിമ്രിയെയാണ് പ്രഭാസിൻ്റെ നായികയായി ചിത്രത്തിൽ കാസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വിവാദങ്ങൾ എല്ലാം നിറഞ്ഞ് നിൽക്കുമ്പോഴും സ്പിരിറ്റ് സിനിമയെ കുറിച്ച് ഒരുഘട്ടത്തിൽ പോലും ത്രിപ്തി ദിമ്രി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ സിനിമയെ കുറിച്ച് ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ത്രിപ്തി ദിമ്രി. ഇനി താൻ ഭാഗമാകാൻ പോകുന്നത് സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റിലാണ്. അത് നല്ലൊരു സിനിമയാണെന്നാണ് ത്രിപ്തി ബോളിവുഡ് മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

സന്ദീപ് റെഡ്ഡിയുടെ ആനിമൽ എന്ന സിനിമയിലൂടെയാണ് ത്രിപ്തി ദിമ്രി കൂടുതൽ ശ്രദ്ധേയയാകുന്നത്. ത്രിപ്തി സ്പിരിറ്റിൻ്റെ ഭാഗമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചെങ്കിലും ഇപ്പോൾ ഇതാദ്യമായിട്ട് പ്രഭാസ് ചിത്രത്തെ കുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.

ALSO READ : Vijay Deverakonda: നടന്‍ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍, ആരാധകര്‍ ആശങ്കയില്‍

റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ രണ്ടാം വാരത്തോടെ സ്പിരിറ്റിന് ചിത്രീകരണ ആരംഭിച്ചേക്കും. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. നീണ്ട നാളുകൊണ്ടായിരിക്കും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയെന്നാണ് സംവിധായകൻ പ്രഭാസിനോട് അറിയിച്ചിരിക്കുന്നതെന്നാണ് ടോളിവുഡ് മാധ്യമങ്ങൾ അറിയിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രഭാസ് ശരീരം കൂടുതൽ ഫിറ്റ്നെസ് ആക്കുന്നുണ്ടെന്നുമാണ് മറ്റ് റിപ്പോർട്ടുകൾ

ഒരു ദിവസം എട്ട് മണിക്കൂർ മാത്രമെ സിനിമയ്ക്കൊപ്പം പ്രവർത്തിക്കുയെന്നാണ് ദീപിക സ്പിരിറ്റിൻ്റെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നത്. ഇത് അംഗീകരിക്കാൻ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ തയ്യാറായില്ല. തുടർന്നാണ് ദീപിക സ്പിരിറ്റിൽ നിന്നും പിന്മാറിയത്. എന്നാൽ സമയബന്ധിതമല്ലാതെ സിനിമയുടെ ഭാഗമാകണമെങ്കിൽ കൂടുതൽ റെമ്യൂണറേഷനും നിബന്ധനകളും ഷെയറും ബോളിവുഡ് താരം ആവശ്യപ്പെട്ടുയെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും ഈ വിവാദങ്ങളെ കുറിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡിയോ സിനിമയിൽ നിന്നും പിന്മാറിയോ ദീപിക പദുകോണോ ഇതുവരെ തയ്യാറായിട്ടില്ല.