AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Vrishabha Teaser: മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം വൃഷഭയുടെ ടീസർ ഇവിടെ കാണാം, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ഇതിഹാസം

Mohanlal's Pan-Indian Epic 'Vrushabha' Teaser : മോഹൻലാലിന്റെ കരിയറിലെ ആദ്യത്തെ രാജകീയ കഥാപാത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Mohanlal Vrishabha Teaser:  മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം വൃഷഭയുടെ ടീസർ ഇവിടെ കാണാം, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ഇതിഹാസം
Vrishabha TeaserImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 18 Sep 2025 21:03 PM

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ടീസർ പുറത്തിറങ്ങി. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഇതിഹാസ ചിത്രം, ആക്ഷനും വൈകാരിക നിമിഷങ്ങളും പ്രതികാരവും ഒരുമിക്കുന്ന ഒരു അച്ഛൻ – മകൻ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
മോഹൻലാലിന്റെ കരിയറിലെ ആദ്യത്തെ രാജകീയ കഥാപാത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോ എന്നിവ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ടീസറിൽ ഗംഭീര രാജകീയ വേഷത്തിൽ എത്തിയ മോഹൻലാലിന്റെ കഥാപാത്രം ഏറെ ആകർഷകമാണ്.

ഒരു വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം, അഭിനേതാക്കളുടെ നിരകൊണ്ടും സാങ്കേതിക തികവുകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് സൂചന. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്.ആർ.കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയത്.

മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്തുവിട്ട പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവ ചിത്രത്തിന് മുതൽക്കൂട്ടാകും. 2025-ലെ ദീപാവലി റിലീസായി തീരുമാനിച്ചിട്ടുള്ള ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശനത്തിനെത്തും.