Bigg Boss Malayalam Season 7: ബിബി ഹോട്ടലിനെ ഇളക്കിമറിച്ച് ജീവനക്കാരുടെ കലാപരിപാടികൾ; സ്റ്റാറായി സാബുമാൻ
Sabuman Dance In Bigg Boss: വീക്കിലി ടാസ്കിൽ കയ്യടി നേടി സാബുമാൻ. ബിബി ഹോട്ടൽ ടാസ്കിൽ ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചപ്പോഴായിരുന്നു സാബുവിൻ്റെ ഡാൻസ്.
ബിഗ് ബോസ് ഹൗസിൽ വീക്കിലി ടാസ്ക് പുരോഗമിക്കുകയാണ്. ബിബി ഹോട്ടലാണ് നിലവിൽ പുരോഗമിക്കുന്നത്. മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ ശോഭ വിശ്വനാഥ്, ഷിയാസ് കരീം, റിയാസ് എന്നിവർ ഹോട്ടലിൽ അതിഥികളായി എത്തി. ഇതിനിടെ ബിബി ഹൗസിൽ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
ജിസേൽ, സാബുമാൻ, അഭിലാഷ്, അക്ബർ, അനുമോൾ, ഷാനവാസ്, അനീഷ്, റെന തുടങ്ങിയവരാണ് ഡാൻസും പാട്ടും അടക്കമുള്ള കലാപരിപാടികൾ പങ്കാളികളായത്. ഇതിൽ സാബുമാൻ്റെ ഡാൻസ് ബിബി ഹൗസിൽ ഹിറ്റായി. ഇതിൻ്റെ പ്രൊമോ ഏഷ്യാനെറ്റ് തന്നെ തങ്ങളുടെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടു.
Also Read: Bigg Boss Malayalam Season 7: നെവിനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ?; തുറന്നുപറഞ്ഞ് പ്രവീൺ




വൈൽഡ് കാർഡുകളായി ഹൗസിലേക്കെത്തിയവരിൽ തീരെ ആക്ടീവ് അല്ലാത്ത ആളായിരുന്നു സാബുമാൻ. ഇതുമായി ബന്ധപ്പെട്ട് ഹൗസിനകത്തും പുറത്തും ചർച്ചകളുയർന്നു. ഹൗസിൽ ആക്ടീവ് ആയിരുന്ന പ്രവീൺ കഴിഞ്ഞ ആഴ്ച പുറത്തുപോയപ്പോൾ ഇത് മോശം തീരുമാനമാണെന്നതായിരുന്നു പൊതുവായ നിരീക്ഷണം. സാബുമാനാണ് പോകേണ്ടിയിരുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ബിബി ഹോട്ടൽ ടാസ്കിൽ സാബുമാൻ തൻ്റെ ഇടം നേടിയെടുത്തിരിക്കുകയാണ്.
ബിബി ഹൗസിലെ പ്രതിമയാണ് സാബു. മാന്ത്രികവടിയും പിടിച്ച് പുറത്ത് നിൽക്കണമെന്നതാണ് ടാസ്ക്. ഭക്ഷണം കഴിക്കാൻ വെറും അഞ്ച് മിനിട്ട്. കൊടും വെയിലത്ത് മാസ്കണിഞ്ഞ് പുറത്തുനിൽക്കുന്ന സാബുമാനോട് ബിഗ് ബോസ് ചെയ്യുന്നത് ഇത്തിരി കടുപ്പമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇതിനിടെ ആദ്യ ദിവസം ബിബി ഹൗസിലെത്തിയ അതിഥികൾ ഒരാളായ ഷിയാസ് കരീം സാബുമാനോട് ആക്ടീവ് ആകണമെന്ന് നിർദ്ദേശിച്ചു. സാബുവിനെക്കൊണ്ട് ഷിയാസ് ഡാൻസ് കളിപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ സാബു നല്ല ഒരു ഡാൻസർ ആണെന്നത് തെളിഞ്ഞിരുന്നു.
അത് തെളിയിക്കുന്നതാണ് ഇന്നത്തെ പ്രകടനമെന്ന് പ്രൊമോയിൽ സൂചിപ്പിക്കുന്നു. പ്രൊമോയിൽ ഏറ്റവും കൂടുതൽ നേരമുള്ളത് സാബുമാൻ്റെ ഡാൻസാണ്.
വിഡിയോ കാണാം