Mollywood Times: മുകുന്ദൻ ഉണ്ണിക്ക് ശേഷം എത്തുന്നു മോളിവുഡ് ടൈംസ്… ഇത്തവണ വക്കീലല്ല സിനിമാ മോഹിയായി നസ്ലെൻ

Naslen and Abhinav Sunder Nayak at Mollywood Times: സിനിമ സംവിധായകനാകണമെന്ന വലിയ മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്ലിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ അപ്ന ഫ്രൈഡേ ആഗയ എന്ന് തുടങ്ങുന്ന ഗാനം നസ്ലിന്റെ കിടിലൻ ഡാൻസ് പ്രകടനം കൊണ്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Mollywood Times: മുകുന്ദൻ ഉണ്ണിക്ക് ശേഷം എത്തുന്നു മോളിവുഡ് ടൈംസ്... ഇത്തവണ വക്കീലല്ല സിനിമാ മോഹിയായി നസ്ലെൻ

Actor Naslen

Updated On: 

30 Apr 2026 | 03:14 PM

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ റിലീസിന് തയ്യാറെടുക്കുന്നു. യുവതാരം നസ്ലിൻ നായകനാകുന്ന ഈ ചിത്രം ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

സിനിമ സംവിധായകനാകണമെന്ന വലിയ മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്ലിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ അപ്ന ഫ്രൈഡേ ആഗയ എന്ന് തുടങ്ങുന്ന ഗാനം നസ്ലിന്റെ കിടിലൻ ഡാൻസ് പ്രകടനം കൊണ്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ കാമിയോ റോളുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും മോളിവുഡ് ടൈംസിനുണ്ട്.

അണിയറ പ്രവർത്തകർ

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രാമു സുനിലാണ്. ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത്. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവരാണ് എഡിറ്റിംഗ്. മോളിവുഡ് ടൈംസിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത പ്രോജക്ട്. വിഷ്വൽ എഫക്റ്റ്സിനും സാങ്കേതിക മികവിനും മുൻഗണന നൽകുന്ന ചിത്രം ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തും വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.

സമവാക്യങ്ങൾ മാറ്റി മറിച്ച് മുകുന്ദനുണ്ണി അസോസിയേറ്റ്സ്

മോളിവുഡ് ടൈംസ് സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആദ്യ ചിത്രമായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ കൾട്ട് ഹിറ്റുകളിൽ ഒന്നാണ്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ഡാർക്ക് സറ്റയർ വിഭാഗത്തിലാണ് ഈ ചിത്രം ഒരുങ്ങിയത്. നായകനായ മുകുന്ദൻ ഉണ്ണി ( വിനീത് ശ്രീനിവാസൻ ) ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെങ്കിലും പ്രേക്ഷകർക്ക് രസകരമായ രീതിയിലാണ് ചിത്രം അവതരിപ്പിച്ചത്.

ALSO READ:ജയറാം ദൈവത്ത വരെ പറ്റിച്ചിട്ടുണ്ട്, നന്നായി കള്ളം പറയും! വൈറലായി ഇന്നസെന്റിന്റെ വാക്കുകൾ

അതുവരെ കണ്ടു ശീലിച്ച നന്മ മരം ഇമേജിൽ നിന്നും മാറി, അതിക്രൂരനും സ്വാർത്ഥനുമായ ഒരു വക്കീലായി വിനീത് ശ്രീനിവാസൻ നടത്തിയ വേഷപ്പകർച്ച ഏറെ പ്രശംസിക്കപ്പെട്ടു. ചിത്രത്തിന്റെ ആസ്പെക്ട് റേഷ്യോ മാറുന്നതും, സ്‌ക്രീനിലെ എഴുത്തുകളും ഗ്രാഫിക്സും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഒരു പുതിയ ദൃശ്യാനുഭവം നൽകി. വലിയ താരനിരയില്ലാതെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും ഒ ടി ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും വൻ വിജയമായിരുന്നു.

രണ്ടാം ഭാഗം

‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് 2’ ഉണ്ടാകുമെന്ന് സംവിധായകൻ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 2024 അവസാനമോ 2025-ലോ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഭിനവ് സുന്ദർ നായകിന്റെ പ്രത്യേക മേക്കിംഗ് ശൈലി തന്നെയാണ് മോളിവുഡ് ടൈംസി’നെക്കുറിച്ചും വലിയ പ്രതീക്ഷകൾ നൽകുന്നത്. മുകുന്ദൻ ഉണ്ണിയിലെ വിഷ്വൽ ഗിമ്മിക്കുകളും സറ്റയർ സ്വഭാവവും പുതിയ ചിത്രത്തിലും ഉണ്ടാകുമെന്ന് ആരാധകർ കരുതുന്നു.

English Summary

After the massive success of Mukundan Unni Associates, director Abhinav Sunder Nayak returns with Mollywood Times, featuring Naslen as an aspiring filmmaker. Produced by Ashiq Usman, the film has already created a buzz on social media with its viral soundtrack and a star-studded cast including Sangeeth Pratap and Sharafudheen

 

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു