Nadikar OTT: കാത്തിരിപ്പിന് വിരാമം! ടൊവിനോയുടെ ‘നടികർ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Nadikar OTT Release: സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഒടുവിലിതാ, തീയേറ്റർ റിലീസിന് ഒരു വർഷത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്.
ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് ‘നടികർ’. 2024 മെയ് മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഒടുവിലിതാ, തീയേറ്റർ റിലീസിന് ഒരു വർഷത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്.
‘നടികർ’ ഒടിടി
ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയാണ് ‘നടികർ’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് എട്ട് മുതൽ സൈന പ്ലേയിൽ പ്രദർശനം ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാവുന്നതാണ്.
‘നടികർ’ സിനിമയെ കുറിച്ച്
ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ സിനിമയിൽ ടൊവിനോ, ഭാവന എന്നിവർക്ക് പുറമെ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങി വൻതാരനിരയാണ് അണിനിരന്നത്. ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ALSO READ: റിലീസായി ഒന്നര വർഷം; ഒടുവിൽ ദിലീഷ് പോത്തന്റെ ‘മനസാ വാചാ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് ചിത്രം പറഞ്ഞത്. കൈവിട്ടു പോവുന്ന കരിയർ ഡേവിഡ് തിരിച്ചു പിടിക്കുന്നതാണ് കഥയുടെ പ്രമേയം. 40 കോടിയോളം മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ്. സുവിന്‍ എസ് സോമശേഖരന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. എഡിറ്റിങ് രതീഷ് രാജാണ്.