AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manasa Vacha OTT: റിലീസായി ഒന്നര വര്‍ഷം; ഒടുവിൽ ദിലീഷ് പോത്തന്റെ ‘മനസാ വാചാ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Manasa Vacha OTT Release: 2024 മാർച്ച് 8നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഈ കോമഡി ഡ്രാമ ചിത്രം നിർമിച്ചിരിക്കുന്നത് സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ്.

Manasa Vacha OTT: റിലീസായി ഒന്നര വര്‍ഷം; ഒടുവിൽ ദിലീഷ് പോത്തന്റെ ‘മനസാ വാചാ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
'മനസാ വാചാ' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 01 Aug 2025 13:50 PM

ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മനസാ വാചാ’. 2024 മാർച്ച് 8നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഈ കോമഡി ഡ്രാമ ചിത്രം നിർമിച്ചിരിക്കുന്നത് സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ്. റിലീസായി ഒന്നര വർഷത്തിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്.

‘മനസാ വാചാ’ ഒടിടി

‘മനസാ വാചാ’ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സാണ്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് പകുതിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് സൂചന.

‘മനസാ വാചാ’ സിനിമയെ കുറിച്ച്

ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ‘മനസാ വാചാ’യുടെ തിരക്കഥ രചിച്ചിരിക്കുന്നത് മജീദ് സെയ്ദ് ആണ്. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാർ, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാവ് ഒനിയേൽ കുറുപ്പാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽദോ ബി ഐസക്കാണ്. ലിജോ പോളാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സുനിൽകുമാർ പി കെ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ALSO READ: ജെഎസ്കെ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

മറ്റ് അണിയറ പ്രവർത്തകർ

സൗണ്ട് ഡിസൈൻ: മിഥുൻ ആനന്ദ്, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിസീത് ചന്ദ്രഹാസൻ, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ,  കലാസംവിധാനം: വിജു വിജയൻ വി വി, കൊറിയോഗ്രഫി: യാസെർ അറഫാത്ത്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, ഡിസൈനർ: ആഷിഷ് ജോളി, മേക്കപ്പ്: ജിജോ ജേക്കബ്, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, 2ഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ എസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്.

‘മനസാ വാചാ’ ട്രെയ്‌ലർ