കൈ ചുരുട്ടിക്കൊണ്ട് നീന കുറുപ്പിന് നെരെ ചെന്നു, കേട്ടാലറക്കുന്ന തെറിവിളിച്ചു, പിടിച്ചുമാറ്റിയത് നാദിർഷ; ടിനി ടോമിനെതിരെ മായ വിശ്വനാഥ്
Maya Viswanath Alleges Tini Tom Tried to Attack and Verbally Abused Neena Kurup: ബി.ജെ.പിയുടെ കയ്യിൽ നിന്നും ശ്വേത മേനോനും ലക്ഷ്മിപ്രിയയും പണം വാങ്ങിയിട്ടില്ല എന്ന് എങ്ങനെ പോറയാനാകും . ലക്ഷ്മിപ്രിയ എങ്ങനെയാണ് പത്ത് കോടി മുടക്കി സിനിമ എടുക്കാൻ പോകുന്നത്. ലക്ഷ്മി പ്രിയക്കോ ഭർത്താവിനോ സ്ഥിരമായി ഒരു വരുമാനവും ഇല്ല. ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നത്

മായ വിശ്വനാഥ്
താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെ നടന്ന സംഭവം വെളിപ്പെടുത്തി നടി മായ വിശ്വനാഥ്. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പരാതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ടിനി ടോം നീന കുറിപ്പിനെ കേട്ടാലറക്കുന്ന തെറിവിളിച്ചു എന്നത്. സംഭവത്തിന് താൻ സാക്ഷിയാണെന്ന് നടന്നത് വിവരിച്ചുകൊണ്ട് മായ വിശ്വനാഥ് പറയുന്നു. മൈ മീഡിയ ഓറിജിനൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോമിഒനെതിരെ മായ രംഗത്തെത്തിയത്.
അമ്മയുടെ പരിപാടിയുടെ ഭാഗമായി ഒരു റാംപ് വാക്ക് ഉണ്ടായിരുന്നു അതിനായാണ് ബാബുരാജ് എത്തിയത്. എന്നാൽ സ്റ്റേജിൽ ടിനി ടോം മറ്റൊരു പരിപാടിയുടെ റിഹേഴ്സലിലായിരുന്നു, ബാബുരാജ് ഏറെ നേരം കാത്തിരുന്നു എന്നിട്ടും സ്റ്റേജ് കിട്ടാാതെ വന്നതോടെ സ്റ്റേജ് ഒന്ന് മാറി കൊടുക്കണമെന്ന് നീന കുറുപ്പ് റിക്വസ്റ്റ് ചെയ്തു. പല തവണ പറഞ്ഞെങ്കിലും സ്റ്റേജ് ഒഴിഞ്ഞുകൊടുത്തില്ല. നീന കുറുപ്പ് വീണ്ടും സ്റ്റേജ് ഒന്ന് ഫ്രീയാക്കണം എന്ന് ആവശ്യപ്പെട്ടതോടെ കൈ ചുരുട്ടിക്കൊണ്ട് ടിനി ടോം നീന കുറിപ്പിന് അടുത്തേക്ക് ചെന്ന് കേട്ടാലറക്കുന്ന തെറി വിളിക്കുകയായിരുന്നു.
Also Read: Jason Sanjay: അൽഫോൺസ് പുത്രൻ്റെ സിനിമ കഥപോലും കേൾക്കതെ വേണ്ടെന്നുവെച്ചു; കാരണം തുറന്നുപറഞ്ഞ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്
നാദിർഷയാണ് ടിനി ടോമിനെ പിറകിലേക്ക് പിടിച്ചുമാറ്റിയത്. അന്ന് അവിടെ ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് മുഴുവൻ ചിത്രീകരിച്ച് പുറത്തുവിടുമായിരുന്നു.. നടൻ സുധീർ ഓടിച്ചെന്ന് ടിനി ടോമി പിടിച്ചുമാറ്റി. അപ്പോഴും ടിനി ടോം ആക്രോശിച്ചുകൊണ്ടിരുന്നു. ലക്ഷ്മി പ്രിയയും, അഞ്ജലി നായരും ഒക്കെ ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു. അത്തരത്തിലുഉള്ള ടിനി ടോം അൻസിബയെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞില്ല എന്ന് എങ്ങനെ വിശ്വസിക്കാനാങ്കും. എന്ന് മായ വിശ്വനാഥ് ചോദിക്കുന്നു പണ്ട് ടിനി ടോമിന് അൻസിബയെ വലിയ കാര്യമായിരുന്നു എന്നും. സ്വന്തം അനിയത്തിയെ പോലെയാണ് കൊണ്ടുനടന്നിരുന്നത് എന്നും മായ ഓർത്ത് പറയുന്നു.
അമ്മ ഒരു മതത്തിൻ്റെയോ ജാതിയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയല്ല കലാകാരന്മാരുടെ കൂട്ടായ്മയാണ്. അവിടെ അദനിയുടെ ഫണ്ടിൻ്റെ ആവശ്യമില്ല. എങ്ങനെയാണ് ബി.ജെ.പിയിലെ ഒരു വനിത നേതാവ് അമ്മയുടെ കാര്യങ്ങൾ പറയുന്നത്. അവർ അമ്മയിൽ അംഗമല്ല. ബി.ജെ.പിയുടെ കയ്യിൽ നിന്നും ശ്വേത മേനോനും ലക്ഷ്മിപ്രിയയും പണം വാങ്ങിയിട്ടില്ല എന്ന് എങ്ങനെ പോറയാനാകും എന്നും മായ ചോദിക്കുന്നു. ലക്ഷ്മിപ്രിയ എങ്ങനെയാണ് പത്ത് കോടി മുടക്കി സിനിമ എടുക്കാൻ പോകുന്നത്. ലക്ഷ്മി പ്രിയക്കോ ഭർത്താവിനോ സ്ഥിരമായി ഒരു വരുമാനവും ഇല്ല. ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നത്. ഇവർക്ക് പിന്നിൽ ബി.ജെ.പിയാണോ എന്നത് അറിയില്ല എന്നാൽ പിന്നിൽ ആളുണ്ട് എന്നത് ഉറപ്പാണെന്ന് മായ വിശ്വനാഥ് പറയുന്നു.
English Summary
Actress Maya Viswanath alleged that actor Tini Tom aggressively charged at Neena Kurup and verbally abused her during an AMMA rehearsal after she requested the stage for a ramp walk. Maya claimed Nadirshah and Sudheer had to restrain him. She also questioned the sudden wealth of actress Lakshmi Priya, hinting at potential external political funding behind her film projects.