Scene Movie: സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല – വെളിപ്പെടുത്തി നസ്ലെൻ

Naslen About Scene Movie: സൂര്യയെ നായകനാക്കി മലയാളി സംവിധായകനായ ജിത്തു മാധവൻ ഒരുക്കിയ തമിഴ് ചിത്രം സീൻ തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരമായ നസ്ലെൻ ആണ് സിനിമയിലെ സൂര്യയുടെ വില്ലനായി എത്തുന്നത്. അതിനുപുറമേ നസ്രിയ നസീമും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നസ്ലെന്റെയും ആദ്യത്തെ തമിഴ് സിനിമയാണ് ഇത്. എന്നാൽ ഇതിനുമുമ്പ് തനിക്ക് തമിഴിൽ നിന്ന് നിരവധി ഓഫറുകൾ വന്നിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Scene Movie:  സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല - വെളിപ്പെടുത്തി നസ്ലെൻ

Naslen

Updated On: 

06 Nov 2026 | 07:54 PM

സൂര്യയെ നായകനാക്കി മലയാളി സംവിധായകനായ ജിത്തു മാധവൻ ഒരുക്കിയ തമിഴ് ചിത്രം സീൻ തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരമായ നസ്ലെൻ ആണ് സിനിമയിലെ സൂര്യയുടെ വില്ലനായി എത്തുന്നത്. അതിനുപുറമേ നസ്രിയ നസീമും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നസ്ലെന്റെയും ആദ്യത്തെ തമിഴ് സിനിമയാണ് ഇത്. എന്നാൽ ഇതിനുമുമ്പ് തനിക്ക് തമിഴിൽ നിന്ന് നിരവധി ഓഫറുകൾ വന്നിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അവയൊന്നും സ്വീകരിക്കാതെ എന്തുകൊണ്ട് സീനിലേക്ക് എത്തി എന്നും നസ്ലെൻ പറയുന്നു.

തനിക്ക് ഇതിനുമുമ്പും തമിഴിൽ നിന്ന് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി നസ്ലെൻ പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് വില്ലൻ വേഷം ആയിട്ടും സീൻ തെരഞ്ഞെടുക്കാനുള്ള കാരണം എന്ന് ചോദിച്ചപ്പോൾ സിനിമയുടെ കഥ തന്നെയാണ് അതിന് കാരണം എന്നാണ് നസ്ലെൻ പറഞ്ഞത്. നസ്ലെന്റെ വാക്കുകൾ ഇങ്ങനെ – സീനിന്റ കഥ ഭയങ്കര എക്സ്സൈറ്റിങ്ങ് ആയി തോന്നി, ജിത്തു ചേട്ടന്റെ പടം ഒരു എക്സൈറ്റ്മെന്റ് ഫാക്ടർ ആണ്.

Also Read: “നസ്ലൻ്റെ കരിയർ ബെസ്റ്റ്, ഞെട്ടിച്ച് സർപ്രൈസ് കാമിയോയും”; ‘സീൻ’ ആദ്യ പ്രതികരണങ്ങൾ!

കഥ വളരെ വ്യത്യസ്തമായ ഒന്നാണ്, നിങ്ങൾക്ക് അത് സിനിമ കാണുമ്പോൾ മനസ്സിലാകും എന്നും നസ്ലെൻ പറഞ്ഞു. തന്നെ സംബന്ധിച്ച് തമിഴ് വഴങ്ങാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്നും പക്ഷേ വഴക്കി എന്നും നസ്ലെൻ കൂട്ടിച്ചേർത്തു. സിനിമയുടെ കേരളത്തിലെ പ്രീ റിലീസ് ചടങ്ങുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അഭിമുഖ പരിപാടിയിലാണ് നസ്ലിൻ ഇക്കാര്യം വ്യക്തമാക്കിയത്.

സീൻ സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ആദ്യദിവസം ലഭിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന രൂപത്തിലാണ് സിനിമയെ ജിത്തു മാധവൻ ഒരുക്കിയിരിക്കുന്നത്. എന്നാൽ തമാശയ്ക്ക് കൂടി സിനിമയിൽ പ്രാധാന്യമുണ്ട്. ഏറെ വ്യത്യസ്തമായ രീതിയിലാണ് സിനിമയുടെ കഥ പോകുന്നത് എന്നാണ് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്.

ജിത്തു മാധവനെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിലെ ഏറ്റവും നിർണായകമായ ഒരു ചിത്രം എന്ന് വേണമെങ്കിൽ സീനിനെ വിശേഷിപ്പിക്കാം. രോമാഞ്ചത്തിലൂടെയും ആവേശത്തിലൂടെയും മലയാളി പ്രേക്ഷകരെയും മറ്റു ഭാഷകളിലെ പ്രേക്ഷകരെയും ഏറെ രസിപ്പിച്ച സംവിധായകനാണ് ജിത്തു. സ്വാഭാവികമായും തമിഴിലേക്ക് ജിത്തു എൻട്രി നടത്തുമ്പോൾ, അതും സൂര്യയെ പോലൊരു സൂപ്പർസ്റ്റാറിനെ വച്ച് തന്നെ ആദ്യ സിനിമ ചെയ്യുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.ഈ സിനിമയിൽ കൂടുതലും മലയാളി ടെക്നീഷ്യൻസും അണിയറ പ്രവർത്തകരും ആണ് ഉള്ളത്. മനപ്പൂർവ്വം അങ്ങനെ തിരഞ്ഞെടുത്തതല്ല എന്നും തനിക്ക് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു ടീമിനെ ഉൾപ്പെടുത്തി സിനിമ ചെയ്തതാണെന്നും ജിത്തു മാധവൻ പറഞ്ഞു.

English Summary

In response to a question from the host, Naslen mentioned that he had received opportunities from the Tamil film industry in the past as well. When asked why he chose this particular role despite it being a villainous one Naslen explained that he accepted it because of the film’s story.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Iniya: നഷ്ടം എനിക്കെല്ല… സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ
Bigg Boss Malayalam : ‘നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ’ – പൊട്ടിക്കരഞ്ഞ് നേഹ
പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി; ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ അവർ തന്നെ: വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്
‘Scene’ Early Reactions: “നസ്ലൻ്റെ കരിയർ ബെസ്റ്റ്, ഞെട്ടിച്ച് സർപ്രൈസ് കാമിയോയും”; ‘സീൻ’ ആദ്യ പ്രതികരണങ്ങൾ!
Bigg Boss Malayalam Season 8: വീട്ടുകാരുടെ പേരിൽ അടി, നേഹയും ഐശ്വര്യയും കൊമ്പനും തമ്മിൽ വൻ തർക്കം
Bandra OTT : അങ്ങനെ മൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! ദിലീപിൻ്റെ ബാന്ദ്ര ഒടിടി റിലീസ് പ്രഖ്യാപിച്ചു
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി