AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: ‘V’ കളിക്കാന്‍ ആരെ തിരഞ്ഞെടുക്കും? സഞ്ജു സാംസണ്‍ മതിയെന്ന് സൂര്യകുമാര്‍; വീഡിയോ വൈറല്‍

Sanju Samson Selected by Suryakumar Yadav for This Elite Cricket Skill: വി ഏരിയയില്‍ ഷോട്ട് കളിക്കാന്‍ ഏത് ബാറ്ററെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പേര് പറഞ്ഞ് സൂര്യകുമാര്‍ യാദവ്. 'വി'യില്‍ ഷോട്ട് കളിക്കുന്നതില്‍ സഞ്ജുവാണ് മികച്ചതെന്ന തരത്തില്‍ സൂര്യ മറുപടി പറയുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Sanju Samson: ‘V’ കളിക്കാന്‍ ആരെ തിരഞ്ഞെടുക്കും? സഞ്ജു സാംസണ്‍ മതിയെന്ന് സൂര്യകുമാര്‍; വീഡിയോ വൈറല്‍
സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 06 Nov 2026 | 08:41 PM

വി ഏരിയയില്‍ ഷോട്ട് കളിക്കാന്‍ ഏത് ബാറ്ററെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പേര് പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ‘വി’യില്‍ ഷോട്ട് കളിക്കുന്നതില്‍ സഞ്ജുവാണ് മികച്ചതെന്ന തരത്തില്‍ സൂര്യ മറുപടി പറയുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘ക്രിക്കറ്റില്‍ വി ഏരിയയിലൂടെ മാത്രം കളിക്കാന്‍ പറഞ്ഞാല്‍, ആ ഏരിയയില്‍ മാത്രം പന്ത് അടിക്കാന്‍ സാധിക്കുന്ന ഏത് ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കും’ എന്നായിരുന്നു സൂര്യ നേരിട്ട ചോദ്യം. ഒട്ടും ആലോചിക്കാതെ തന്നെ ‘സഞ്ജു സാംസണ്‍’ എന്ന് അദ്ദേഹം ഒറ്റവാക്കില്‍ മറുപടി നല്‍കി.

ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. പുതിയ വീഡിയോ ആണെന്നാണ് സൂചനയെങ്കിലും അത് പരിശോധിച്ച് ഉറപ്പുവരുത്താനായിട്ടില്ല. എങ്കിലും സഞ്ജുവിന്റെ മികവിനെക്കുറിച്ച് സൂര്യ നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തു.

വൈറല്‍ വീഡിയോ കാണാം

എന്താണ് ‘വി’?

ഒരു ബാറ്റര്‍ തന്റെ സ്‌ട്രൈക്ക് എന്‍ഡിനും ബൗളര്‍ക്കും ഇടയിലുള്ള നേര്‍രേഖയില്‍, അതായത് മിഡ് ഓഫിനും മിഡ് ഓണിനും ഇടയിലുള്ള പ്രദേശത്തേക്ക് ഷോട്ട് കളിക്കുന്നതിനെയാണ് ‘പ്ലേയിങ് ഇന്‍ ദ വി’ എന്ന് പറയുന്നത്. മിഡ് ഓഫ്, മിഡ് ഓണ്‍, ബാറ്റര്‍-ഇത് മൂന്നും ചേരുമ്പോള്‍ ഒരു ‘വി’ ആകൃതിയിലുള്ള ഏരിയയാണ്. അതായത് ബാറ്റര്‍ പന്ത് നേരിട്ട് ബൗളറുടെ ദിശയിലേക്ക് അല്ലെങ്കില്‍ മിഡ് ഓഫിനും, മിഡ് ഓണിനും ഇടയിലൂടെ നേരെ മുന്നോട്ട് അടിക്കുന്നു.

Also Read: IPL 2027: സഞ്ജുവിന്റെ ഒപ്പം സിക്‌സര്‍ മഴ തീര്‍ക്കാന്‍ പഴയ സഹതാരം വരുന്നു; ട്രേഡിങ് പൂര്‍ത്തിയാക്കി ചെന്നൈ

സ്‌ട്രെയിറ്റ് ഡ്രൈവ്, ലോങ് ഓണ്‍, ലോങ് ഓഫ് ഷോട്ടുകളെല്ലാം ഈ വി ഏരിയയില്‍ വരുന്നു. പന്ത് വിക്കറ്റിന് മുന്നിലുള്ള നേര്‍രേഖയിലൂടെ കളിക്കുന്നതിനാല്‍ ഔട്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നതാണ് പ്രത്യേകത. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയവര്‍ ഈ ഏരിയയില്‍ ഷോട്ട് കളിക്കുന്നതില്‍ പ്രഗത്ഭരാണ്. വി ഏരിയയില്‍ കളിക്കുന്നതില്‍ സഞ്ജുവിന്റെ മികവ് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സൂര്യ നല്‍കിയ മറുപടി.

സൂര്യയുടെ പിന്തുണ

സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായിരുന്നപ്പോള്‍ സഞ്ജുവിന് മികച്ച പിന്തുണയാണ് നല്‍കിയിരുന്നത്. ടി20യില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കിയ ഏക ക്യാപ്റ്റനാണ് സൂര്യ. ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ ടീം കോമ്പിനേഷന്‍ മൂലം സഞ്ജുവിനെ ചില മത്സരങ്ങളില്‍ നിന്ന് മാറ്റേണ്ടി വന്നത് തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Suryakumar Yadav named Sanju Samson as his top pick for playing shots in the “V” area. When asked to choose a batsman who excels strictly in that zone, Surya answered “Sanju Samson” without hesitation. Although the exact date of the viral video is unverified, fans warmly celebrated his high praise for Samson.

Follow Us