AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു

Meenangadi School Excursion Controversy: മീനങ്ങാടി സ്കൂളിൽനിന്ന് വിദ്യാർഥികൾ ഹൈദരാബാദിലേക്കു നടത്തിയ പഠനയാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്.ഹാജിസും മദ്യപിച്ചെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പിന്നീട് പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ല എന്ന റിപ്പോർട്ട് വന്നതോടെ വിദ്യാർഥികൾക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയായിരുന്നു.

കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രംImage Credit source: Facebook / Kerala Police
Amal KV
Amal KV | Published: 06 Nov 2026 | 09:21 PM

വയനാട്: പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു എന്ന ആരോപണങ്ങളെ തുടർന്നുണ്ടായ മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദം വീണ്ടും പുതിയ തലത്തിലേക്ക്. വിനോദയാത്ര വിവാദത്തിന് പിന്നാലെ വിദ്യാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിന്മേൽ ​സൈബർ പോലീസ് ഐടി ആക്ടും പോക്സോ വകുപ്പുകളും ചേർത്ത് കേസെടുത്തു. ഇതോടെ ഈ വിവാദത്തിൽ കുട്ടികൾക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ്‌ ഇട്ടവരും കുടുങ്ങും. അധിക്ഷേപ പരാമർശം നടത്തിയ ഫെയ്സ്ബുക്ക്‌ അക്കൗണ്ടുകൾ സൈബർ പൊലീസിൻറെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ട്.

18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎൻഎസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മീനങ്ങാടി സ്കൂളിൽനിന്ന് വിദ്യാർഥികൾ ഹൈദരാബാദിലേക്കു നടത്തിയ പഠനയാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്.ഹാജിസും മദ്യപിച്ചെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.

മദ്യപാന ആരോപണത്തെ തുടർന്ന് പ്രിൻസിപ്പലിനെ പോലീസ് രക്തപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്താനായില്ല. ഇതിന് പിന്നാലെ പ്രിൻസിപ്പലിനെ മനപ്പൂർവം അ‌പമാനിക്കാൻ ശ്രമിച്ചു എന്ന നിലയിൽ വിദ്യാർഥികൾക്ക് എതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉയർന്നു. നിരപരാധിയായ താൻ അവഹേളിക്കപ്പെട്ടെന്നും പിന്നിൽ രാഷ്ട്രീയനീക്കമാണെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ആരോപിച്ചതും വിദ്യാർഥികൾക്ക് എതിരായ വികാരം സാമൂഹികമാധ്യമങ്ങളിൽ നിറയാൻ കാരണമായി.

Also Read: മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു ; കോഴിക്കോട് പ്രവർത്തിക്കാൻ നീക്കം, പാർട്ടിക്ക് കത്ത് നൽകി

എന്നാൽ, പരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, വിദ്യാർഥികൾക്ക് എതി​രേ വിമർശനം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാർ റസ്റ്ററന്റിലേക്ക് എത്തുന്നതിന്റെയും തിരികെപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് മീനങ്ങാടി യൂണിറ്റ് കമ്മിറ്റി പുറത്തുവിട്ടു. ഇതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയായിരുന്നു.

ബാറിൽ ഷിവി കൃഷ്ണനും ഹാജിസും മദ്യത്തിന്റെ തുകയായ 1100 രൂപ നൽകിയെന്നും ഈ തുക ഹാജിസിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് നൽകിയതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിൽ വിദ്യാർഥികൾക്ക് എതിരേ ​സൈബർ ആക്രമണം നടത്തിയതിൽ മീനങ്ങാടി യുഡിഎഫ് പരാതി നൽകിയത്. ഇതിനെത്തുടർന്ന് ​സൈബർ പോലീസ് ​പോക്സോ കേസടക്കം രജിസ്റ്റർ ചെയ്ത് അ‌ന്വേഷണം ആരംഭിച്ചതോടെ വിവാദം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.

English Summary

In connection with the controversy surrounding a school excursion at Meenangadi, the Cyber ​​Police have registered a case invoking provisions of the IT Act and the POCSO Act, following a complaint filed by the Meenangadi UDF leadership regarding the online abuse of students. Consequently, individuals who posted derogatory comments or content about the children now face legal repercussions. The Facebook accounts from which these abusive remarks were made are currently under the surveillance of the Cyber ​​Police.

Follow Us