‘നസ്ലൻ അടിപൊളിയാണ്; അവൻ ഡയലോഗ് പറയുന്നത് കേൾക്കാൻ തന്നെ ഭയങ്കര രസമാണ്’: സംവിധായകൻ സുധി മാഡിസൺ

Director Sudhi Madison Praises Naslen's Acting Skills and Great Chemistry with Mathew Thomas: നസ്ലന് സീൻ ഒരു പ്രാവശ്യം പറഞ്ഞുകൊടുത്താൽ മതി പിന്നീട് അവൻ അവൻ്റേയ രീതിയിൽ അത് ചെയ്തോളൂം. ചിത്രീകരിക്കുന്ന സമയത്ത് നസ്ലനെ കറക്ട് ചെയ്യേണ്ട ആവശ്യമൊന്നും വരാറില്ല. കര്യങ്ങളെല്ലാം പെട്ടന്ന് മനസ്സിലാക്കിയെടുക്കും. അവൻ്റെ ഇമോഷൻസ്, റിയാക്ഷൻസ് എല്ലാം മികച്ചതാണ്. കൂടുതലൊന്നും പറയേണ്ടതില്ല

നസ്ലൻ അടിപൊളിയാണ്; അവൻ ഡയലോഗ് പറയുന്നത് കേൾക്കാൻ തന്നെ ഭയങ്കര രസമാണ്: സംവിധായകൻ സുധി മാഡിസൺ

നസ്ലൻ

Published: 

01 Oct 2026 | 08:35 AM

മലയാളത്തിൽ അടുത്ത യുവ സൂപ്പർ സ്റ്റാർ പദവിയിലേക്ക് നീങ്ങുന്ന താരമാണ് നസ്ലൻ. അത്രത്തോളമുണ്ട് താരത്തിന് പ്രേക്ഷ പിന്തുണ. ഇപ്പോഴിതാ നസ്ലനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ സുധി മാഡിസൺ. സുധിയുടെ ആദ്യ സിനിമ നെയ്മറിൽ നസ്ലനും മത്യുവുമായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്. നസ്ലന് കഴിവുള്ളതുകൊണ്ടാണ് ഇന്ന് ഒരു താരമായി മാറുന്ന നില ഉണ്ടായത് എന്ന് സുധി മാഡിസൺ പറയുന്നു. സുധിയുടെ പുതിയ സിനിമയായ ‘ധുമകേതു’വിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് നസ്ലനെ കുറിച്ചും മാത്യു തോമസിനെ കുറിച്ചും മമിത ബൈജുവിനെ കുറച്ചുമെല്ലാം അദ്ദേഹം മനസ്സ് തുറന്നത്.

നസ്ലൻ്റെ വളർച്ചയെ എങ്ങനെ കാണുന്നു എന്നായിരുന്നു ക്ലബ്ബ് എഫ്.എമ്മിലെ അഭിമുഖത്തിനിടെ അവതാരകൻ്റെ ചോദ്യം. ‘നസ്ലൻ അടിപൊളിയാണ്’ എന്നാണ് സുധി മാഡിസൺ ആദ്യം തന്നെ പറഞ്ഞത്. നസ്ലന് സീൻ ഒരു പ്രാവശ്യം പറഞ്ഞുകൊടുത്താൽ മതി പിന്നീട് അവൻ അവൻ്റേയ രീതിയിൽ അത് ചെയ്തോളൂം. ചിത്രീകരിക്കുന്ന സമയത്ത് നസ്ലനെ കറക്ട് ചെയ്യേണ്ട ആവശ്യമൊന്നും വരാറില്ല. കര്യങ്ങളെല്ലാം പെട്ടന്ന് മനസ്സിലാക്കിയെടുക്കും. അവൻ്റെ ഇമോഷൻസ്, റിയാക്ഷൻസ് എല്ലാം മികച്ചതാണ്. കൂടുതലൊന്നും പറയേണ്ടതില്ല. നസ്ലൻ അത്ര മികച്ച രീതിയിൽ ചെയ്യുന്നതുകൊണ്ടാണ് ഇപ്പോൾ കാണുന്ന വലിയ വിജയങ്ങളിലേക്ക് എത്തിയത് എന്ന് സുധി പറയുന്നു.

Also Read: Fahadh Faasil: ഇന്ത്യൻ പ്രണയകഥയിലെ ‌ആ ഓട്ടത്തിന് പിന്നലെ കഥ ഇതാണ്, വെളിപ്പെടുത്തി ഫഹദ് ഫാസിൽ

നസ്ലൻ ഡയലോഗ് പറയുന്നത് കേൾക്കാൻ തന്നെ ഭയങ്കര രസമാണ്. മാത്യുവും നസ്ലനും തമ്മിലുള്ള കോംപിനേഷനും വലിയ മികച്ചതാണ്. രണ്ട്പേർക്കും കൃത്യമായ ഒരു ഗിവ് ആൻഡ് ടേക്ക് റപ്പോ ഉണ്ട്. നെയ്മർ സിനിമയിൽ അത് ഏറെ പ്രയോജനപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ താരമായി മാറിയ മമിത ബൈജു എങ്ങനെയാണ് ഓപറേഷൻ ജാവ എന്ന സിനിമയിൽ എത്തിയത് എന്നും സുധി വിവരിക്കുന്നുണ്ട്.

ഓപ്പറേഷൻ ജാവയിൽ മമിത ചെയ്ത റോളിലേക്ക് മമിതയെ കൂടാതെ മറ്റൊരു കുട്ടിയെ കൂടി പരിഗണിച്ചിരുന്നു. അവസാനം ആരെ എടുക്കണം എന്നതിൽ വലിയ ആശയക്കുഴപ്പം തന്നെ ഉണ്ടായി എന്ന് സുധി പറയുന്നു. ആ കഥാപാത്രത്തിലേക്ക് ആളെ തിരഞ്ഞെടുക്കാൻ തരുൺ തന്നെയാണ് ചുമതലപ്പെടുത്തിയത്. മറ്റേ ആൾക്ക് ഏറെക്കുറെ ഒരു നേഴ്സിൻ്റെ ഫീച്ചേഴ്സ് ഉണ്ടായിരുന്നു. മമിതയുടെ പെർഫോമെൻസാണ് കുറച്ചുകൂടി മുന്നിട്ട് നിന്നിരുന്നത്. ഒടുവിൽ മമിതയെ തന്നെ തീരുമാനിക്കുകയായിരുന്നു. മമിതക്ക് താനാണ് സീൻ പറഞ്ഞുകൊടുത്തിരുന്നത്. ഇപ്പോഴും ആ അടുപ്പം ഉണ്ടെന്നും സുധി മാഡിസൺ പറയുന്നു.

English Summary

Director Sudhi Madison praised actor Naslen’s quick grasping skills and natural dialogue delivery during a recent interview. He also lauded Naslen’s chemistry with Mathew Thomas and recalled casting Mamitha Baiju in Operation Java.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി