Naslen: രഹസ്യമായി മാനിഫെസ്റ്റ് ചെയ്ത കാര്യം യാഥാർത്ഥ്യമായി, ബാച്ച്ലർ പാർട്ടി ഡ്യുക്സിനെ കുറിച്ച് വെളിപ്പെടുത്തി നസ്ലൻ

Naslen Opens Up About Bachelor Party Deux: മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടി ഡ്യുക്സ് ഈ വരുന്ന നവംബർ 19നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. യുവതാരം നസ്ലൻ ആണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ സീൻ എന്ന ചിത്രത്തിലെ ഗംഭീര വില്ലൻ പ്രകടനത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടി നിൽക്കുന്ന സമയത്താണ് അമൽ നീരദ് സിനിമയിൽ നായക വേഷത്തിൽ നസ്ലൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Naslen: രഹസ്യമായി മാനിഫെസ്റ്റ് ചെയ്ത കാര്യം യാഥാർത്ഥ്യമായി, ബാച്ച്ലർ പാർട്ടി ഡ്യുക്സിനെ കുറിച്ച് വെളിപ്പെടുത്തി നസ്ലൻ

Naslen

Published: 

13 Nov 2026 | 11:25 PM

മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടി ഡ്യുക്സ് ഈ വരുന്ന നവംബർ 19നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. യുവതാരം നസ്ലൻ ആണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ സീൻ എന്ന ചിത്രത്തിലെ ഗംഭീര വില്ലൻ പ്രകടനത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടി നിൽക്കുന്ന സമയത്താണ് അമൽ നീരദ് സിനിമയിൽ നായക വേഷത്തിൽ നസ്ലൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നസ്ലിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ആയിട്ടാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്.

ഫീൽ ഗുഡ് സിനിമകളിലൂടെ തങ്ങളുടെ പ്രിയ താരമായി മാറിയ നസ്ലനെ ആക്ഷൻ ത്രില്ലർ സിനിമയിൽ നായകനായി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2012 ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി ഒന്നാം ഭാഗം മലയാള സിനിമയിൽ ഒരു പ്രത്യേക ബെഞ്ച് മാർക്ക് തന്നെ സൃഷ്ടിച്ച ചിത്രമാണ്. ലെജണ്ടറി താരങ്ങളായ കലാഭവൻ മണിയും റഹ്മാനും ഇന്ദ്രജിത്തും ആസിഫ് അലിയും ഒക്കെയാണ് ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൾട്ട് സ്വഭാവമുള്ള ആ സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ ഏറെയാണ്.

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നസ്ലിൻ തന്നെ. താൻ ഇങ്ങനെയാണ് പ്രോജക്റ്റിലേക്ക് വന്നത് എന്നും അമൽ നീരദ് സിനിമയെക്കുറിച്ച് ബ്രീഫ് ചെയ്തത് എന്താണെന്നുമാണ് നസ്ലിൻ തുറന്ന് പറഞ്ഞിരിക്കുന്നത്. താൻ രഹസ്യമായി മാനിഫെസ്റ്റ് ചെയ്തിരുന്ന കാര്യമാണ് അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കുക എന്നുള്ളത്. അങ്ങനെയുള്ള തനിക്ക് അദ്ദേഹത്തിന്റെ ഒരു കോൾ വരിക എന്നുള്ളത് വളരെ എക്സൈറ്റിങ്ങ് ആയതും സന്തോഷം തരുന്നതുമായ കാര്യമായിരുന്നു. ബാച്ചിലർ പാർട്ടിയിലൂടെ തന്നെ ആ മാനഫെസ്റ്റേഷൻ യാഥാർത്ഥ്യമായത് ഇരട്ടി സന്തോഷമാണ് തനിക്ക് നൽകുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് നസ്ലൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ആദ്യം സിനിമയെപ്പറ്റി ഒരു ഏകദേശ ധാരണ മാത്രമാണ് അമൽ സാർ തന്നത്. ബാച്ചിലർ പാർട്ടിയുടെ ഒരു സ്വീക്കൽ പ്ലാൻ ചെയ്യുന്നുണ്ട് അതിൽ ഒരു കഥാപാത്രത്തെ ചെയ്യാമോ എന്നാണ് ചോദിച്ചത്. കഥാപാത്രത്തിന്റെ പേര് സോണി എന്നാണ് ഗ്യങ്ങിലെ ഒരു മെമ്പർ ആണ് – ഇങ്ങനെ ആയിരുന്നു ആ ബ്രീഫിങ്. നസ്ലിൻ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്