Naslen: ‘സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചത്’; മോഹന്‍ലാലിനെപ്പറ്റി മിണ്ടാതെ നസ്ലെന്‍; അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ
ഹൃദയപൂര്‍വ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും നസ്ലെന്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, ചിത്രത്തിലെ നായിക മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവരെ ടാഗ് ചെയ്താണ് നസ്ലെന്‍ തന്റെ സ്‌നേഹം പങ്കിട്ടത്.
ഓണം റിലീസായി തീയറ്ററുകളിൽ എത്തിയ സിനിമകളാണ് ലോകയും ഹൃദയപൂര്‍വ്വവും. രണ്ട് ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ആഗസ്റ്റ് 28 ന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഹൃദയപൂര്‍വ്വവും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്.
ഇപ്പോഴിതാ മോഹൻലാൽ നായകനായി എത്തിയ ചിത്രം ഹൃദയപൂർവ്വത്തെയും നടനും സുഹൃത്തുമായ സംഗീത് പ്രതാപിനേയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലോകയിലെ നായകന്‍ നസ്ലെന്‍.ഹൃദയപൂര്‍വ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും നസ്ലെന്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഹൃദയപൂര്‍വ്വം ഇപ്പോള്‍ കണ്ടിറങ്ങിയതേയുള്ളൂ. സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ലൊരു ഫീല്‍ ഗുഡ് വൈബ് ആയിരുന്നു. സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചതായിരുന്നു. സത്യം പറഞ്ഞാല്‍, നിങ്ങളെയൊര്‍ത്ത് അഭിമാനമുണ്ട് എന്നാണ് നസ്ലെന്‍ കുറിച്ചത്.

Naslen Instagram Story
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, ചിത്രത്തിലെ നായിക മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവരെ ടാഗ് ചെയ്താണ് നസ്ലെന്‍ തന്റെ സ്‌നേഹം പങ്കിട്ടത്. ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിൽ സംഗീത് എത്തുന്നുണ്ട്. മോഹന്‍ലാല്‍-സംഗീത് കോമ്പോയെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ നസ്ലെന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മോഹന്‍ലാലിനെ പരാമര്‍ശിക്കുകയോ അദ്ദേഹത്തെ ടാഗ് ചെയ്യുകയോ ചെയ്യാത്തതിനെയാണ് ചിലർ വിമർശിക്കുന്നത്.
‘രണ്ട് സിനിമ വിജയിച്ചപ്പോഴേക്കും ഇത്രയ്ക്ക് അഹങ്കാരം ആയോ ,നായകനും സിനിമയുടെ പ്രധാന ഘടകവുമായ മോഹന്‍ലാലും ഡയറക്ടര്‍ സത്യന്‍ അന്തിക്കാടും സ്റ്റോറിയിലില്ല, ഒരു പരാമര്‍ശം പോലും ഇല്ല, മോഹന്‍ലാലിനെ ടാഗ് ചെയ്യാന്‍ മറന്നുവെന്നാണോ? ലോകയുടെ വിജയം ചെക്കന്റെ തലയ്ക്ക് പിടിച്ചുവോ? എന്നിങ്ങനെയാണ് ചിലര്‍ കമന്റായി രേഖപ്പെടുത്തുന്നത്. എന്നാൽ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് നസ്ലെന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.