AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘മോനെ വാരിപ്പുണർന്ന് രേണു, 35 ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ; നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം’; രേണു സുധി

Renu Sudhi Opens Up About Her Bigg Boss Experience: മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു. നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം. നൂറ് ദിവസം നിൽക്കുന്നവർ നിൽക്കട്ടെയെന്നും രേണു പറഞ്ഞു.

Renu Sudhi: ‘മോനെ  വാരിപ്പുണർന്ന് രേണു, 35 ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ; നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം’; രേണു സുധി
Renu Sudhi Image Credit source: social media
sarika-kp
Sarika KP | Updated On: 09 Sep 2025 15:33 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ചത് മുതൽ ഏറെ ജനപിന്തുണ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ കഴിഞ്ഞ ദിവസം ഓണം സ്പെഷ്യൽ എപ്പിസോഡിൽ രേണു സുധി സ്വമേധയ ഷോയിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു.ആദ്യ ആഴ്ച മുതൽ വീട്ടിൽ തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് രേണു പറയുന്നുണ്ടായിരുന്നു. ശാരീരികമായും മാനസീകമായി താൻ വളരെ ക്ഷീണിതയാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു. മക്കളെ കാണാൻ പറ്റാത്തത് ഓർത്ത് നിരന്തരം രേണു കരയുന്നതും ലൈവിലും എപ്പിസോഡിലും കാണാമായിരുന്നു. ഇതോടെയാണ് വീട്ടിൽ നിന്ന് വാക്കൗട്ട് ചെയ്തത്.

ഷോയിൽ നിന്നും ഇറങ്ങിയ രേണു കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇളയമകൻ റിഥപ്പന്റെ അടുത്തേക്കാണ് ആദ്യം ഓടിയത്. രേണുവിനെ കാത്ത് മകൻ വീട്ടുമുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടയുടനെ വാരിപ്പുണർന്നും ഉമ്മവച്ചും കൊഞ്ചിച്ചും രേണു സമയം ചിലവഴിച്ചു. മകന് നൽകാനായി നിറയെ ചോക്ലേറ്റുകളും രേണു കയ്യിൽ കരുതിയിരുന്നു.

Also Read:‘അനീഷ് പെണ്ണച്ചി, ഷാനവാസ് മോശം’; ഇത്തവണത്തെ മത്സരാർത്ഥികൾ ക്വാളിറ്റി ഇല്ലാത്തവരെന്ന് ജാന്മോണി

ഇപ്പോഴിതാ എവിക്ടായശേഷം താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറെ ദിവസത്തിനു ശേഷം പുറം ലോകം കാണുന്നതിന്റെ ത്രില്ലുണ്ടെന്നാണ് രേണു പറയുന്നത്. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു. നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം. നൂറ് ദിവസം നിൽക്കുന്നവർ നിൽക്കട്ടെ. അതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും. അവർ മെന്റലി ഓക്കെയായിരിക്കുമെന്നും എന്നാൽ താൻ ഓക്കെയായിരുന്നില്ലെന്നുമാണ് രേണു പറയുന്നത്.

തുടർച്ചയായി ബി​ഗ് ബോസ് കാണുന്ന ആളല്ല താനെന്നും രേണു പറയുന്നു. പുറത്തുള്ളപ്പോൾ മെന്റലി സ്ട്രോങ്ങാണെങ്കിലും വീട്ടിനകത്ത് ചിലർ കയറിയാൽ ഡൗണായിപ്പോകുമെന്നും എന്നാൽ ചിലർ അവിടെ അതിജീവിക്കുമെന്നാണ് രേണു പറയുന്നത്. 35 ദിവസം നിൽക്കുമെന്ന് താൻ കരുതിയിരുന്നില്ല. പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദിയെന്നും രേണു പറഞ്ഞു.