Nazriya nazim Post: മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് – നസ്രിയയുടെ പോസ്റ്റ് വൈറലാകുന്നു
Nazriya Nazim’s Emotional Viral Post: മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, രാവിലെ ജങ്ക് ഫുഡ് കഴിക്കുക" - എന്നിങ്ങനെ നീളുന്ന വാക്കുകളാണ് നസ്രിയ പങ്കുവച്ചത്.
കൊച്ചി: നസ്രിയ നസീം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച പ്രചോദനാത്മകമായ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. കുറച്ചുകാലമായി സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന നസ്രിയ മാനസികമായ ബുദ്ധിമുട്ടുകൾക്ക് ശേഷം തിരിച്ചു വരവിൻ്റെ പാതയിലാണ്.
“ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം എന്നിവ തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ, വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലെയറുകൾ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേഴ്സ് എന്നിവ വാങ്ങാൻ തീരുമാനിക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. കുറഞ്ഞ കൊളസ്ട്രോളും ദന്ത ഇൻഷുറൻസും. നിശ്ചിത പലിശ നിരക്കിലുള്ള മോർട്ട്ഗേജ് തിരിച്ചടവുകൾ, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ കൂട്ടുകാർ എന്നിവരെ തിരഞ്ഞെടുക്കുക.
മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, രാവിലെ ജങ്ക് ഫുഡ് കഴിക്കുക” – എന്നിങ്ങനെ നീളുന്ന വാക്കുകളാണ് നസ്രിയ പങ്കുവച്ചത്. നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിൽ നസ്രിയ ഏപ്രിൽ മാസത്തിൽ വിശദീകരണം നൽകിയിരുന്നു. വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നെന്നും ഇപ്പോൾ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നസ്രിയ ഈ തുറന്നുപറച്ചിൽ നടത്തിയത്.