AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Jin: ലേബലിൽ കൃത്രിമം, ബി.ടി.എസ് താരത്തിന്റെ മദ്യ ബ്രാൻഡിനെതിരെ പരാതി

BTS Jin's Liquor Brand in Crisis: ഉൽപ്പന്നങ്ങളുടെ ചേരുവകളുടെ സ്രോതസ്സുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ നൽകിയെന്ന് ആരോപിച്ചാണ് പരാതി.

BTS Jin: ലേബലിൽ കൃത്രിമം, ബി.ടി.എസ് താരത്തിന്റെ മദ്യ ബ്രാൻഡിനെതിരെ പരാതി
Bts Jin Image Credit source: Instagram
nithya
Nithya Vinu | Published: 26 Sep 2025 11:19 AM

പ്രശസ്ത കെ-പോപ്പ് ബാൻഡായ ബി.ടി.എസ് അംഗം ജിന്നും പ്രമുഖ പാചകവിദഗ്ദ്ധൻ ബെയ്ക് ജോങ് വോണും ചേർന്ന് സ്ഥാപിച്ച മദ്യ ബ്രാൻഡ് ‘ജിന്നിസ് ലാമ്പ്’-നെതിരെ പരാതി. ഉൽപ്പന്നങ്ങളുടെ ചേരുവകളുടെ സ്രോതസ്സുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ നൽകിയെന്ന് ആരോപിച്ചാണ് കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കമ്പനിയുടെ ‘ഐജിൻ ഹൈബോൾ’ (IGIN Highball) പാനീയങ്ങളുടെ പ്ലം, തണ്ണിമത്തൻ ഫ്ലേവറുകളെക്കുറിച്ചാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്.

ഓൺലൈൻ ഉൽപ്പന്ന വിവരങ്ങളിൽ, ചില ചേരുവകൾ ആഭ്യന്തരമായി നിർമിച്ചതാണെന്നാണ് (കൊറിയയിൽ നിന്നുള്ളത്) തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പ്ലം കോൺസൺട്രേറ്റ് ചിലിയിൽ നിന്നും, തണ്ണിമത്തൻ കോൺസൺട്രേറ്റ് യു.എസ്സിൽ നിന്നും ഇറക്കുമതി ചെയ്തതാണ് എന്ന് ഉൽപ്പന്നത്തിൻ്റെ യഥാർത്ഥ ലേബലിൽ പറയുന്നുണ്ട്.

ALSO READ: 90 കോടിക്ക് ആഡംബര വീട് സ്വന്തമാക്കി ബിടിഎസ് താരം; അയൽക്കാരും പ്രമുഖർ തന്നെ

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച്, വെള്ളം, പഞ്ചസാര, അഡിറ്റീവുകൾ എന്നിവയൊഴികെയുള്ള എല്ലാ പ്രധാന ചേരുവകളും രാജ്യത്തിനകത്ത് നിന്ന് ലഭിച്ചാൽ മാത്രമേ ഒരു ഭക്ഷ്യവസ്തുവിനെ ‘ആഭ്യന്തര ഉത്ഭവം’ എന്ന് ലേബൽ ചെയ്യാൻ സാധിക്കുകയുള്ളൂ. പരാതി ലഭിച്ചതിനെ തുടർന്ന് ദേശീയ കാർഷിക ഉൽപ്പന്ന ഗുണനിലവാര മാനേജ്മെൻ്റ് സർവീസ്  ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ‘ജിന്നിസ് ലാമ്പ്’ കമ്പനി രംഗത്തെത്തി. ഓൺലൈൻ വിൽപ്പന പേജിൽ മറ്റൊരു ഉൽപ്പന്നത്തിൻ്റെ വിശദമായ വിവരങ്ങൾ അബദ്ധത്തിൽ മാറിപ്പോയതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ഉടൻതന്നെ ഈ പിശക് തിരുത്തിയെന്നും ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ലേബലുകൾ നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നതായും അവർ അറിയിച്ചു.