AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Neena Gupta: ‘ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കും, അതും ഒരുതരത്തിൽ പ്രണയമാണ്’; നീന ഗുപ്ത പറയുന്നു

Neena Gupta About Love: ബോംബെയിലേക്ക് മാറി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ, ബാത്ത്റൂമിൽ താൻ ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നുവെന്ന് നടി പറയുന്നു.

Neena Gupta: ‘ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കും, അതും ഒരുതരത്തിൽ പ്രണയമാണ്’; നീന ഗുപ്ത പറയുന്നു
നീന ഗുപ്ത Image Credit source: Facebook
nandha-das
Nandha Das | Published: 19 Jun 2025 20:09 PM

തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് പറയുകയാണ് 66കാരിയായ ബോളിവുഡ് നടി നീന ഗുപ്ത. പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല, അത് നല്ലതായി തോന്നുന്നതിനെ കുറിച്ചാണെന്ന് നടി പറയുന്നു. പ്രണയം നല്ലതായി തോന്നുന്ന സാഹചര്യങ്ങൾ പല രൂപങ്ങളിലാണ് വരുന്നതെന്നും നീന കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌.

തന്റെ വസ്ത്രങ്ങളെ താൻ പ്രണയിക്കുന്നു. ഒരുങ്ങി വരുമ്പോൾ തനിക്ക് വളരെ സന്തോഷം തോന്നാറുണ്ടെന്ന് നീന ഗുപ്ത പറയുന്നു. പഴയ കാലത്ത് താൻ ബിക്കിനി ധരിച്ചിരുന്നില്ല. തന്റെ കുടുംബത്തിൽ അങ്ങനെയൊരു സംസ്‌കാരം ഉണ്ടായിരുന്നില്ല. എന്നാൽ, താൻ ബോംബെയിലേക്ക് മാറി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ, ബാത്ത്റൂമിൽ താൻ ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നുവെന്നും നടി പറയുന്നു. അതും ഒരുതരത്തിൽ പ്രണയമാണ്. സ്വയം തോന്നുന്ന പ്രണയമാണെന്നും അവർ കൂട്ടിച്ചേർത്തു.

കരിയറിന്റെ ഈയൊരു ഘട്ടത്തിൽ തന്റെ തിരഞ്ഞെടുപ്പുകൾ ലാളിത്യത്തിൽ അധിഷ്‌ഠിതമാണെന്നും നീന ഗുപ്ത പറഞ്ഞു. തിരക്കഥയും പണയവുമാണ് പ്രധാനം. കൂടുതൽ പ്രാധാന്യം നൽകുന്നത് തിരക്കഥയ്ക്കാണ്. സംവിധായകനെ അറിയില്ലെങ്കിലും തിരക്കഥ നല്ലതാണെങ്കിൽ ചെയ്യും. ചിലപ്പോൾ പണം കുറവായിരിക്കാം കൂടുതലായിരിക്കാം. സ്വന്തം ഹൃദയത്തിനും മനസ്സിനും നല്ലതായി തോന്നിയാൽ ചെയ്യാൻ തയ്യാറാകും. എല്ലാം അവസാനം ദൈവം സന്തുലിതമാക്കുമെന്ന് വിശ്വസിക്കുന്നതായും നടി കൂട്ടിച്ചേർത്തു.

ALSO READ: ‘നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു, കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു’; അഞ്ജു ജോസഫ്

അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മെട്രോ… ഇൻ ഡിനോ’ എന്ന ചിത്രം ആണ് നീന ഗുപ്ത‌യുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂലൈ 4ന് ചിത്രം റിലീസ് ചെയ്യും. നീന ഗുപ്തയ്ക്ക് പുറമെ ആദിത്യ റോയ് കപൂർ, സാറ അലി ഖാൻ, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻശർമ്മ, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഈയിടെ മലയാളത്തിൽ പുറത്തിറങ്ങിയ ‘1000 ബേബീസ്’ എന്ന വെബ്സീരീസിൽ നീന ഗുപ്ത മുഖ്യവേഷത്തിൽ എത്തിയിരുന്നു.