AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘പുഷ്‍‍പ 2’ വാങ്ങാൻ നെറ്റ്ഫ്ലിക്സ് മുടക്കുന്നത് ഞെട്ടിക്കുന്ന തുക

പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിന്‍റെ ഡീല്‍ അനുസരിച്ച് അടിസ്ഥാനവില 250 കോടിയാണ് ഇത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനുള്ള കാത്തിരിപ്പ് വിവിധ റൈറ്റ്സിന്‍റെ വില്‍പ്പനയില്‍ വലിയ നേട്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്.

‘പുഷ്‍‍പ 2’ വാങ്ങാൻ നെറ്റ്ഫ്ലിക്സ് മുടക്കുന്നത് ഞെട്ടിക്കുന്ന തുക
Aswathy Balachandran
Aswathy Balachandran | Updated On: 18 Apr 2024 | 05:41 PM

മുംബൈ: സ്വപ്നവില നൽകി ഒ.ടി.ടി. സ്വന്തമാക്കിയ സിനിമകൾ പലതുമുണ്ട്. പല പ്രധാന സിനിമകൾക്കും ലഭിക്കുന്ന തുക എത്രയെന്ന് അറിയാനും പലപ്പോഴും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ അപ്കമിം​ഗ് റിലീസുകളില്‍ സൗത്ത്, നോര്‍ത്ത് വ്യത്യാസമില്ലാതെ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021 ല്‍ പുറത്തെത്തിയ പുഷ്പ നേടിയ വന്‍ ജനപ്രീതി തന്നെ ഇതിന് കാരണം. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിന്‍റെ ഡീല്‍ അനുസരിച്ച് അടിസ്ഥാനവില 250 കോടിയാണ് ഇത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനുള്ള കാത്തിരിപ്പ് വിവിധ റൈറ്റ്സിന്‍റെ വില്‍പ്പനയില്‍ വലിയ നേട്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്. ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലൂടെ ചിത്രം നേടിയ തുക നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്‍റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. ഇതിനു പിന്നാലെ ഒടിടി ഡീലിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുന്നത്.
ചിത്രം തിയറ്ററില്‍ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഒടിടി റൈറ്റ്സ് തുക 275 കോടിയാണ്. ഇതിന് മുന്‍പുണ്ടായിരുന്ന റെക്കോര്‍ഡ് ബഹുദൂരം പിന്നിലാക്കിയാണ് പുഷ്പ 2 ന്‍റെ കുതിപ്പ്. ഒടിടി റൈറ്റ്സില്‍ ഇതിനു മുന്‍പ് റെക്കോര്‍ഡ് ഇട്ടിരുന്ന ആര്‍ആര്‍ആര്‍ നേടിയത് 170 കോടി ആയിരുന്നു. അതേസമയം ഓ​ഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ റിലീസ്.