Ananthan Kaadu Movie : ദീപ ടീച്ചറായി നിഖില വിമല്‍, രാഷ്ട്രീയ നേതാവായി വിജയരാഘവന്‍: മുരളി ഗോപിയുടെ അനന്തന്‍കാട് ഞെട്ടിക്കുമോ?

Ananthan Kaadu Movie Character Posters : ടിയാന്‍ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം മുരളി ഗോപിയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിലും തമിഴിലും ഒരുക്കിയിരിക്കുന്ന സിനിമ ജൂണ്‍ 25 നാണ് തിയേറ്ററുകളിലേക്ക് എത്തുക. സൂപ്പര്‍താരം ആര്യയാണ് ചിത്രത്തിലെ നായകനായി വേഷമിട്ടിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Ananthan Kaadu Movie : ദീപ ടീച്ചറായി നിഖില വിമല്‍, രാഷ്ട്രീയ നേതാവായി വിജയരാഘവന്‍: മുരളി ഗോപിയുടെ അനന്തന്‍കാട് ഞെട്ടിക്കുമോ?

Ananthan Kaadu Movie Character Poster

Published: 

10 Jun 2026 | 10:28 PM

ടിയാന്‍ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം മുരളി ഗോപിയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിലും തമിഴിലും ഒരുക്കിയിരിക്കുന്ന സിനിമ ജൂണ്‍ 25 നാണ് തിയേറ്ററുകളിലേക്ക് എത്തുക. സൂപ്പര്‍താരം ആര്യയാണ് ചിത്രത്തിലെ നായകനായി വേഷമിട്ടിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി പുറത്ത് വന്നത് യുവനടി ശാന്തി ബാലചന്ദ്രന്റെ ക്യാരക്ടര്‍ ലുക്കാണ്. ചിത്രത്തില്‍ കാര്‍ത്തി എന്ന് പേരുള്ള കഥാപാത്രത്തെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. അതിന് തൊട്ടുമുന്‍പ് പുറത്ത് വന്നത് വിജയരാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആയിരുന്നു. കെ.കെ മേനോന്‍ എന്ന രാഷ്ട്രീയ നേതാവായാണ് അദ്ദേഹം സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോളുകളില്‍ ഒന്നാണ് വിജയരാഘവന്റേത്. വലിയ ജനപിന്തുണയുള്ള നേതാവാണ് കെ.കെ മേനോന്‍ എന്ന് അടുത്തിടെ പുറത്ത് വന്ന ടീസറില്‍ നിന്നും വായിച്ചെടുക്കാം.

നായികയായ നിഖില വിമലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഏറ്റവും ആദ്യം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ദീപ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ടീസര്‍ നോക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ ഇതൊരു അന്യഭാഷാ ചിത്രമാണോ എന്ന് തോന്നും. എന്നാല്‍ തിരുവന്തപുരം പശ്ചാത്തലമാക്കിയാണ് സിനിമ നടക്കുന്നതെന്ന് നായികയായ നിഖില വിമല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു പിരിയഡ് ചിത്രമാണെന്നും കുറേ എക്‌സൈറ്റ്‌മെന്റ് ഫാക്‌ടേഴ്‌സ് പ്രതീക്ഷിക്കാമെന്നും നിഖില പറഞ്ഞിട്ടുണ്ട്.

Also Read : മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ടിയത് ബാലനില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു ചിത്രം ഒരുങ്ങുന്നു എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാവുക, പ്രത്യേകിച്ച് സീരിയസ് സിനിമകള്‍ ഇഷ്ടപ്പെടുന്നവരില്‍. കാരണം വളരെ ആഴത്തിലുള്ള പ്ലോട്ടുകളെ എടുത്ത് അവതരിപ്പിച്ച് ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച എഴുത്തുകാരനാണ് മുരളി ഗോപി. ഇതേ ഡയറക്ടര്‍ -റൈറ്റര്‍ കോമ്പോയില്‍ വന്ന ടിയാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ അത്ര വിജയമായില്ലെങ്കിലും കഥയും അത് മുന്നോട്ട് വയ്ക്കുന്ന സന്ദേശവും ഏറെ ചര്‍ച്ച ചെയ്യപ്പിട്ടിരുന്നു. പ്രിഥ്വിരാജും ഇന്ദ്രജിത്തുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്.വിനോദ് കുമാര്‍, ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത്. കന്താരയിലൂടെ വലിയ ശ്രദ്ധനേടിയ അജനീഷ് ലോക്‌നാഥാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മുരളി ഗോപി, റെജീന കസാന്‍ഡ്ര, ദേവ് മോഹന്‍, അപ്പാനി ശരത്, സുനില്‍, അച്യുത് കുമാര്‍ തുടങ്ങിയ വലിയ താരനിരയും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

English Summary

After the remarkable film Tiyan, Murali Gopy and director Jiyen Krishnakumar are teaming up for the film Ananthan Kaadu. The film, which is being made in Malayalam and Tamil, will hit the theatres on June 25. Nikhila Vimal is the heroine of Chitrath. Vijayaraghavan also plays a lead role.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്