AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case: ‘രാഹുല്‍ ഈശ്വറും ഭാര്യയും ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും മോശമായി സംസാരിച്ചു, അതിജീവിതയല്ല ആദ്യം പറഞ്ഞത്‌’

Dileep and Kavya Madhavan Extramarital Relationship: ആര് എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കാത്തയാളാണ് മഞ്ജു വാര്യര്‍. സുഹൃത്തായ അതിജീവിത ഒന്നും പറയാത്തതില്‍ മഞ്ജുവിന് സംശയമുണ്ടായിരുന്നു. ഒരു ദിവസം തൃശൂരിലെ നടിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോളാണ് മഞ്ജു ഇതേകുറിച്ച് അവരോട് ചോദിക്കുന്നത്.

Actress Attack Case: ‘രാഹുല്‍ ഈശ്വറും ഭാര്യയും ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും  മോശമായി സംസാരിച്ചു, അതിജീവിതയല്ല ആദ്യം പറഞ്ഞത്‌’
ദിലീപ്, കാവ്യ, രാഹുല്‍ ഈശ്വര്‍, ദീപ Image Credit source: Social Media
shiji-mk
Shiji M K | Published: 07 Dec 2025 10:59 AM

മഞ്ജു വാര്യരോട് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദ്യം പറഞ്ഞത് അതിജീവിതയായിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. സുഹൃത്തായിരുന്നിട്ട് പോലും അതിജീവിത മഞ്ജുവിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പറയാന്‍ അവര്‍ തയാറായതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മി നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ആര് എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കാത്തയാളാണ് മഞ്ജു വാര്യര്‍. സുഹൃത്തായ അതിജീവിത ഒന്നും പറയാത്തതില്‍ മഞ്ജുവിന് സംശയമുണ്ടായിരുന്നു. ഒരു ദിവസം തൃശൂരിലെ നടിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോളാണ് മഞ്ജു ഇതേകുറിച്ച് അവരോട് ചോദിക്കുന്നത്. അന്ന് അതിജീവിതയുടെ പിതാവ് എല്ലാ കാര്യവും അറിഞ്ഞിട്ടും എന്തുകൊണ്ട് മഞ്ജുവിനോട് പറഞ്ഞില്ലെന്ന് അവരോട് ചോദിച്ചു.

രാഹുല്‍ ഈശ്വറും ഭാര്യയും കാവ്യ മാധവനെ കുറിച്ചും ദിലീപിനെ കുറിച്ചും വളരെ മോശമായി തന്നോട് സംസാരിച്ചിട്ടുണ്ട്. രാഹുല്‍ ഈശ്വറിന്റെ ഭാര്യയുടെ ബന്ധുവാണ് കാവ്യയുടെ മുന്‍ അമ്മായിയമ്മ. രാഹുലിന്റെയും ഭാര്യയെയും നാറ്റിക്കേണ്ടെന്ന് കരുതിയാണ് താന്‍ പലതും പറയാതിരുന്നത്. താനും സിബി സാറും കമല്‍ സാറും റസ്റ്റോറന്റിലിരുന്ന് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യം തങ്ങള്‍ സംസാരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ദീപ തന്നെ വിളിച്ച് യഥാര്‍ത്ഥത്തില്‍ എന്താണ് ഉണ്ടായതെന്ന് പറഞ്ഞു. തങ്ങള്‍ സംസാരിച്ച കാര്യം ദീപ നിശാലിന്റെ അമ്മയോട് പറഞ്ഞിരുന്നു, അത് എന്തിനാണെന്ന് താന്‍ ചോദിച്ചു. അപ്പോള്‍ കാവ്യ പുറത്ത് വളരെ തെറ്റായ വാര്‍ത്തകളാണ് കൊടുക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ആ വീടിനുള്ളില്‍ നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു. നിശാലിന്റെ അമ്മ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരാനായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു, പക്ഷെ താന്‍ പോയില്ല.

Also Read: Actress Attack Case: കാവ്യയുമായി അവിഹിത ബന്ധം; മഞ്ജു ഫോണില്‍ കണ്ടത് പല പേരിലുള്ള മെസേജുകള്‍

പിന്നീടും ദിലീപിനെയും കാവ്യയെയും കുറിച്ച് വളരെ മോശമായി ദീപയും രാഹുലും തന്നോട് സംസാരിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ അതേ ആളുകള്‍ക്ക് വേണ്ടിയാണ് അവര്‍ ഘോരഘോരം വാദിക്കുന്നത്. അതിജീവിത വഴിയല്ല മഞ്ജു എല്ലാ കാര്യങ്ങളും അറിഞ്ഞത്, നിശാലും അവരുടെ കുടുംബവും വഴി തന്നെ മഞ്ജുവിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.