Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Nivin Pauly on Girish AD : തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ. ഓണം റിലീസ് ആയി എത്തിയ ഈ ഫീൽ ഗുഡ് മൂവി എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കുന്നു എന്നാണ് ഇതുവരെ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Nivin Pauly , Girish Ad
തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ. ഓണം റിലീസ് ആയി എത്തിയ ഈ ഫീൽ ഗുഡ് മൂവി എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കുന്നു എന്നാണ് ഇതുവരെ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിവിൻ പോളിയും ഗിരീഷ് എ.ഡിയും ഇത് ആദ്യമായി ആണ് ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ബത്ലഹേം കുടുംബയൂണിറ്റിന് ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിലേക്ക് എത്തിയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ കഴിഞ്ഞദിവസം നിവിൻ പോളി ഭാവന സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
ആദ്യമൊക്കെ പുതിയൊരു സ്ഥലത്തേക്ക് എത്തുന്നതിന്റെ ഒരു ചെറിയ പ്രശ്നം തോന്നിയിരുന്നു കാരണം നമ്മൾ പുതിയൊരു ടീമിലേക്ക് കയറുകയാണല്ലോ. ഞാൻ വിചാരിച്ചത് ഗിരീഷിന്റെ സിനിമകളെല്ലാം എന്റർടൈൻമെന്റ് ഹിറ്റ് ആയിരുന്നല്ലോ. ആ തരത്തിൽ നോക്കുമ്പോൾ ഗിരീഷിന്റെ സെറ്റും അതുപോലെ എന്റർടൈനറും ഹ്യൂമറും നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയത്. സെറ്റ് ഭയങ്കര അടിപൊളി എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.
Also Read : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
പക്ഷേ തെറ്റിലെത്തി കഴിഞ്ഞപ്പോഴാണ് കാണുന്നത് ഗിരീഷ് അധികം മിണ്ടുന്നില്ല. അപ്പോൾ ഞാൻ വിചാരിച്ചു,ഇദ്ദേഹത്തിന് എന്താ താല്പര്യം ഇല്ലേ നിർബന്ധിതരായി വന്ന് നമ്മൾ അഭിനയിക്കുകയാണോ എന്ന് തോന്നി. ഷോട്ട് ഒക്കെ കഴിഞ്ഞാൽ, ആ ഓക്കേ എന്ന വളരെ എനർജി കുറഞ്ഞ പ്രതികരണമാണ് ഗിരീഷിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. അങ്ങനെയിരിക്കുമ്പോൾ ആണ് സംവിധായകനും നടനുമായ അൽത്താഫ് സെറ്റിലേക്ക് വരുന്നത്. അപ്പോൾ ഞാൻ അൽത്താഫിനോട് ചോദിച്ചു എന്താണ് ഗിരീഷ് ഹാപ്പി അല്ലേ എന്ന് ചോദിച്ചു. അതിന് കിട്ടിയ മറുപടി അവന് നാഷണൽ അവാർഡ് കിട്ടിയാലും ഇതേ പ്രതികരണം തന്നെയാണ് ഉണ്ടാവുക എന്നാണ്.
ഗിരീഷിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെറിയ കാര്യങ്ങൾ വരെ സ്ക്രിപ്റ്റിൽ ഉണ്ടാകണം. താൻ ചോദിച്ചിരുന്നു സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞാൽ അതേപടി തന്നെയാണോ ഷൂട്ട് ചെയ്യുന്നത്, അതോ ഇമ്പ്രവൈസേഷൻ ഉള്ള സാധ്യതയുണ്ടോ എന്നും ചോദിച്ചിരുന്നു. അപ്പോൾ എനിക്ക് കിട്ടിയ മറുപടി സ്ക്രിപ്റ്റ് കംപ്ലീറ്റ് ആകണം, അങ്ങനെയാണെങ്കിൽ മാത്രമേ എനിക്ക് സമാധാനം ഉണ്ടാകൂ അതൊരു പ്രൂവ് ചെയ്ത ഡയറക്ടറുടെ ഭാഗത്തുനിന്ന് പറയുമ്പോൾ നമുക്ക് പടത്തോടുള്ള വിശ്വാസം ഇരട്ടിയാകും എന്നും നിവിൻ പറഞ്ഞു.
English Summary
The film also holds the distinction of marking the first-time collaboration between Nivin Pauly and Girish A.D. In an interview with Bhavana Studios the other day, Nivin Pauly shared amusing anecdotes from his time on the set during the film’s production.