Hareesh Kanaran NM Badusha Issue : മറുപടി സിനിമയുടെ റിലീസിന് ശേഷമെന്ന് ബാദുഷ; ആദ്യം വാങ്ങിയ കാശ് തിരികെ കൊടുക്കൂയെന്ന് സോഷ്യൽ മീഡിയ
Actor Hareesh Kanaran And Producer NM Badusha Issue : എൻ എം ബാദുഷ കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാരോപിച്ചുകൊണ്ട് നടൻ ഹരീഷ് കണാരനാണ് രംഗത്തെത്തിയത്. 20 ലക്ഷം രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ടപ്പോൾ ബാദുഷ തൻ്റെ അവസരമില്ലാതാക്കിയെന്നും നടൻ ആരോപിച്ചു
നടൻ ഹരീഷ് കണാരൻ ഉയർത്തിയ ആരോപണങ്ങൾക്ക് ആദ്യ പ്രതികരണവുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലയെന്നാണ് ഹരീഷ് കണാരൻ ആരോപിച്ചത്. പണം തിരികെ ചോദിച്ചപ്പോൾ സിനിമയിലെ അവസരം ഇല്ലാതാക്കിയെന്നുമായിരുന്നു നടൻ്റെ ആരോപണം. അതേസമയം ഈ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടിയില്ലെന്നും പിന്നീട് നൽകുമെന്നാണ് ബാദുഷ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
“എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം” എൻ എം ബാദുഷ താൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. ഇരുപതാം നൂറ്റാണ്ട് സിനിമയിലെ ഒരു സീൻ പങ്കുവെച്ചുകൊണ്ടായിരുന്നു ബാദുഷ പ്രതികരണം നടത്തിയത്. ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചൽ സിനിമ ഡിസംബർ ആറിനാണ് തിയറ്ററുകളിൽ എത്തുക. ബാദുഷയാണ് ആ ചിത്രം നിർമിക്കുന്നത്. അതേസമയം, ‘മറുപടി വേണ്ട, വാങ്ങിയ കാശ് ആദ്യം തിരികെ കൊടുക്കു’ എന്നാണ് സോഷ്യൽ മീഡിയ കമൻ്റ് ബോക്സിൽ ആവശ്യപ്പെടുന്നത്.
ALSO READ : Hareesh Kanaran: ‘കടം നൽകിയ പണം തിരികെചോദിച്ചതിന് ബാദുഷ സിനിമാവസരം ഇല്ലാതാക്കി’; ആരോപണവുമായി ഹരീഷ് കണാരൻ
എൻ എം ബാദുഷ പങ്കുവെച്ച പോസ്റ്റ്
View this post on Instagram
കഴിഞ്ഞ ദിവസമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരീഷ് കണാരൻ ബാദുഷയ്ക്കെതിരെ രംഗത്തെത്തിയത്. ബാദുഷയ്ക്ക് 20 ലക്ഷം രൂപ കടമായി നൽകി, അത് തൻ്റെ വീട് പണിയുടെ ആവശ്യത്തിനായി തിരികെ ചോദിച്ചപ്പോൾ താരമെന്ന് പറഞ്ഞു നിർമാതാവ് ഒഴിഞ്ഞു മാറി. ഇക്കാര്യം അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഇടവേള ബാബുവിനെ അറിയിച്ചിരുന്നു. എന്നാൽ നിരവധി പേരിൽ നിന്നും ബാദുഷ പണം കൈപ്പറ്റി തിരികെ കൊടുത്തിട്ടില്ലെന്ന പരാതി പറഞ്ഞിട്ടുണ്ടെന്നാണ് ഇടവേള ബാബു മറുപടി പറഞ്ഞതെന്ന് ഹരീഷ് കണാരൻ പറഞ്ഞു.
ഇതിൻ്റെ പ്രതികാരം എന്ന രീതിയിൽ ടൊവീനോ തോമസിൻ്റെ എആർഎം എന്ന സിനിമയിൽ നിന്നും തന്നെ ഒഴിവാക്കാൻ ശ്രമിച്ചുയെന്ന് ഹരീഷ് കണാരൻ അറിയിച്ചു. തനിക്ക് ഡേറ്റില്ലയെന്ന് സംവിധായകനോടും ടൊവീനോയോടും നിർമാതാവിനോടും അറിയിച്ചാണ് പ്രൊഡക്ഷൻ കൺട്രോളറുമായി ബാദുഷ തൻ്റെ അവസരം ഇല്ലാതാക്കിയതെന്ന് നടൻ അഭിമുഖത്തിൽ പറഞ്ഞു.