AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manju Pillai: ‘ഞാൻ സിംഗിളാണ്’; അടുത്ത വര്‍ഷം മകളുടെ വിവാഹമുണ്ടാവുമോ? മറുപടിയുമായി മഞ്ജു പിള്ള

Manju Pillai About Daughter Wedding: കല്യാണക്കാര്യമോ, മിണ്ടിപ്പോവരുത്. ആദ്യം ഒരു ജോലി നേടിയിട്ട് വരട്ടെ. എന്നിട്ട് നമുക്ക് കല്യാണക്കാര്യം നോക്കാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

Manju Pillai: ‘ഞാൻ സിംഗിളാണ്’; അടുത്ത വര്‍ഷം മകളുടെ വിവാഹമുണ്ടാവുമോ? മറുപടിയുമായി മഞ്ജു പിള്ള
Manju PillaiImage Credit source: instagram
sarika-kp
Sarika KP | Published: 27 Nov 2025 12:24 PM

മലയാളി പ്രേക്ഷകരുടെ പ്രിയ താരം മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തും ഇന്ന് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.സോഷ്യല്‍ മീഡിയയിൽ സജീവമായ താരപുത്രി ആക്ടിങ് വര്‍ക് ഷോപ്പും കാര്യങ്ങളുമൊക്കെയായി മുന്നോട്ടു പോകുകയാണ്. അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് വരാൻ തന്നെയാണ് ദയ സുജിത്തിന്റെയും ആഗ്രഹം. അത്തരം ആഗ്രഹങ്ങളെ കുറിച്ചൊക്കെ ദയ തന്റെ യൂട്യൂബ്, സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം ക്യുആന്‍ഡ് എ വീഡിയോ ചെയ്തിരിക്കുകയാണ് ദയ. വീഡിയോയിൽ വിവാഹത്തെക്കുറിച്ചും, ഇഷ്ടമുള്ള സ്വഭാവത്തെപ്പറ്റിയും, പേരന്റിംഗിനെക്കുറിച്ചുമൊക്കെയായിരുന്നു ഇരുവരും സംസാരിച്ചു. ഇതിൽ ആദ്യം ആദ്യം വന്നിട്ടുള്ള ചോദ്യം സിംഗിള്‍ ആണോ എന്നായിരുന്നു. ഇതിനു മറുപടിയായി താന്‍ സിംഗിള്‍ ആണെന്ന് ദയ പറഞ്ഞു. ഇതോടെ താനും സിംഗിളാണെന്നും, മിങ്കിള്‍ ആവാന്‍ താത്പര്യമില്ല എന്നുമായിരുന്നു മഞ്ജു പിള്ളയുടെ മറുപടി.

ആവര്‍ത്തിച്ചു വന്ന മറ്റൊരു ചോദ്യം ദയയുടെ വിവാഹത്തെ കുറിച്ചായിരുന്നു. അടുത്ത വര്‍ഷം വിവാഹമുണ്ടാവുമോ എന്ന് ചോദിച്ച ആളോട് അതിന് താത്പര്യമില്ല എന്ന് ദയ സുജിത്ത് പറഞ്ഞു. കല്യാണക്കാര്യമോ, മിണ്ടിപ്പോവരുത്. ആദ്യം ഒരു ജോലി നേടിയിട്ട് വരട്ടെ. എന്നിട്ട് നമുക്ക് കല്യാണക്കാര്യം നോക്കാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

Also Read:‘ഒരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌, അവസരങ്ങൾ വാങ്ങി തന്നത് മുഴുവൻ ദിലീപ്’; മജീദ്

അമ്മ ഒരിക്കലും അമ്മയുടെ ട്രോമ തന്നില്‍ അടിച്ചേല്‍പ്പിക്കാറില്ല എന്നാണ് ദയ സുജിത്ത് പറയുന്നത്. അമ്മയെ വല്ലപ്പോഴും മാത്രമേ വീട്ടിൽ കിട്ടാറുള്ളൂ. എന്നാൽ ഒരുമിച്ചുള്ളപ്പോൾ തങ്ങളുണ്ടാക്കുന്ന വഴക്കുകൾ പോലും ആസ്വദിക്കാറുണ്ട് എന്നാണ് മഞ്ജു പിള്ളയും മകളും പറയുന്നത്. അമ്മ വീട് വച്ചതും, വണ്ടി വാങ്ങിയതും, ഓരോ സിനിമയും ഗംഭീരമായി ചെയ്യുന്നതും എല്ലാം തന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ് എന്ന് ദയ പറഞ്ഞു.