AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Travel Tips: അപ്പർ ബെർത്ത് വേണോ ലോവർ ബെർത്ത് വേണോ; യാത്രകളിൽ ഉറക്കത്തിന് ഏതാണ് നല്ലത്?

Night Train Travel Guide: ട്രെയിനിൻ്റെ ശബ്ദവും കുലുക്കവും, മറ്റ് അസ്വസ്ഥകളും ഒഴിവാക്കി സുഖകരമായി കിടന്നുറങ്ങാൻ നാം ഏത് ബെർത്താണ് തിരഞ്ഞെടുക്കേണ്ടതെന്നാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങളുടെ അടുത്ത യാത്രയിൽ ഏത് ബെർത്ത് തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണെങ്കിൽ, അതിനുള്ള പൂർണമായ ​ഗൈഡ് ഇവിടെ നൽകുന്നു.

Travel Tips: അപ്പർ ബെർത്ത് വേണോ ലോവർ ബെർത്ത് വേണോ; യാത്രകളിൽ ഉറക്കത്തിന് ഏതാണ് നല്ലത്?
Travel TipsImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 Apr 2026 | 09:48 PM

ദീർഘദൂര യാത്രകളിൽ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളെയാണ്. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. എന്നാൽ ട്രെയിൻ യാത്രകളിൽ എപ്പോഴും നമ്മൾ മികച്ച ഉറക്കത്തിനുകൂടി പ്രധാന്യം നൽകാറുണ്ട്. അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ബെർത്ത് യാത്രയിലുള്ള ഉറക്കത്തെ എത്രത്തോളം ബാധിക്കുമെന്നും നാം ചിന്തിക്കേണ്ടതുണ്ട്. ട്രെയിനിൻ്റെ ശബ്ദവും കുലുക്കവും, മറ്റ് അസ്വസ്ഥകളും ഒഴിവാക്കി സുഖകരമായി കിടന്നുറങ്ങാൻ നാം ഏത് ബെർത്താണ് തിരഞ്ഞെടുക്കേണ്ടതെന്നാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങളുടെ അടുത്ത യാത്രയിൽ ഏത് ബെർത്ത് തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണെങ്കിൽ, അതിനുള്ള പൂർണമായ ​ഗൈഡ് ഇവിടെ നൽകുന്നു.

ALSO READ: പോക്കറ്റ് ചോരാതെ ഒരു സമ്മർ ട്രിപ്പ്; വേനൽക്കാലത്ത് കുറഞ്ഞ നിരക്കിൽ ബെംഗളൂരു ചുറ്റിക്കാണാം

അപ്പർ ബെർത്ത്

അപ്പർ ബെർത്ത് തിരഞ്ഞെടുത്താലുള്ള ​ഗുണമെന്തെന്നാൽ, പകൽ സമയത്ത് താഴെ ഇരിക്കുന്നവർ നിങ്ങളോട് എഴുന്നേൽക്കാൻ ആവശ്യപ്പെടില്ല. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും കിടന്നുറങ്ങാം. ആരും ശല്യം ചെയ്യില്ല എന്ന് സാരം. നിങ്ങളുടെ ലഗേജുകളും സുരക്ഷിതമായി അപ്പർ ബെർത്തിൽ തന്നെ സൂക്ഷിക്കാം. മറ്റൊരു പ്രശ്നം എന്തെന്നാൽ, ഇടയ്ക്കിടെ താഴെ ഇറങ്ങുന്നത് അല്പം പ്രയാസകരമാണ്. കാറ്റ് കിട്ടാൻ ബുദ്ധിമുട്ടാറുണ്ട്. എസി കോച്ചാണെങ്കിൽ അക്കാര്യത്തിൽ പ്രശ്നമുണ്ടാകില്ല.

ലോവർ ബെർത്ത്

കയറാനും ഇറങ്ങാനും ഏറ്റവും എളുപ്പമുള്ളത് ലോവർ ബെർത്താണ്. ജനലിലൂടെ പുറത്തെ കാഴ്ചകൾ കാണാനും പ്രായമായവർക്കും കുട്ടികൾക്കും ഇത് തന്നെയാണ് ഏറ്റവും സുഖകരം. എന്നൽ പകൽ രാവിലെ 6 മുതൽ രാത്രി 10 വരെ മിഡിൽ ബെർത്തിലും അപ്പർ ബെർത്തിലും ഉള്ളവർക്ക് കൂടി ഇരിക്കാൻ സ്ഥലം നൽകേണ്ടി വരും. അതുകൊണ്ട് പകൽ സമയത്ത് ഉറങ്ങാൻ സാധിക്കില്ല.

സൈഡ് ലോവർ

ആളുകൾ എപ്പോഴും ഈ സീറ്റിനായി അടിപിടി കൂടാറുണ്ട്. കാരണം ഒരാൾക്ക് മാത്രമായി ഇരിക്കാനും കിടക്കാനും സൗകര്യമുള്ളതാണ് സൈഡ് ലോവർ. ജനൽക്കാഴ്ചകൾ ഏറ്റവും നന്നായി ആസ്വദിക്കാനും സാധിക്കും. എന്നാൽ മറ്റ ബെർത്തിനെ അപേക്ഷിച്ച് ഇതിൻ്റെ നീളം അല്പം കുറവായിരിക്കും. ഉയരം കൂടുതലുള്ളവർക്ക് കാലുനീട്ടി കിടക്കാൻ സാധിച്ചെന്ന് വരില്ല. കൂടാതെ, നടവഴിയിലായതുകൊണ്ട് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിൻ്റെ ബുദ്ധിമുട്ടും ഉണ്ടായേക്കാം.

Follow Us