AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍

Patriot Day 1 Box Office Collection: സിനിമ കാണാനായി രാവിലെ മൂതല്‍ കൂട്ടത്തോടെ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. രാവിലെയുള്ള ഷോകളില്‍ 70.25 ശതമാനം ആളുകളും ഉച്ചയ്ക്കും വൈകുന്നേരവും 75.75 ശതമാനം ആളുകളും ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ അത് 72 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നായി 47 ലക്ഷം രൂപയോളമാണ് ലഭിച്ചത്.

Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
പേട്രിയറ്റ് ബോക്‌സ് ഓഫീസ് കളക്ഷന്‍ Image Credit source: Mammootty Instagram Page
Shiji M K
Shiji M K | Updated On: 02 May 2026 | 09:49 AM

വലിയ പ്രമോഷന്‍ പരിപാടികളോ ഹൈപ്പോ ഇല്ലാതെ വന്ന് തിയേറ്ററില്‍ ഓളം സൃഷ്ടിക്കുകയാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്നതിലുപരി, മികച്ചൊരു കഥയുമായാണ് മഹേഷ് നാരായണന്‍ ഇരുവരെയും എത്തിച്ചിരിക്കുന്നത് എന്നതാണ്. മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഗംഭീര പ്രതികരണങ്ങള്‍ സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.

ആദ്യദിനം തന്നെ റെക്കോഡ് കളക്ഷന്‍

ഒറ്റദിവസം കൊണ്ട് തന്നെ കോടികള്‍ കളക്ഷന്‍ നേടിയാണ് പേട്രിയറ്റിന്റെ കുതിപ്പ്. സാക്‌നില്‍ക്ക് നല്‍കുന്ന വിവരം അനുസരിച്ച് ആദ്യ ദിവസം ഇന്ത്യയിലുടനീളമുള്ള എല്ലാ തിയേറ്ററുകളില്‍ നിന്നും മികച്ച സംഖ്യ തന്നെയാണ് ചിത്രം നേടിയത്. 9.80 കോടി രൂപ ആകെ കളക്ഷന്‍ നേടി. രാജ്യവ്യാപകമായി 2,636 ഷോകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആകെ കളക്ഷന്‍ 11.37 കോടി രൂപയാണ്. ഇതുവരെയുള്ള മൊത്തം വരുമാനം 9.80 കോടിയുമാണ്.

വിദേശത്ത് നിന്നും പണമൊഴുകുന്നു

ഇന്ത്യയ്ക്ക് പുറത്തും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ 18 കോടി രൂപയാണ് വിദേശത്ത് നിന്ന് പേട്രിയറ്റ് നേടിയത്. ഇതോടെ ലോകമെമ്പാടും നിന്നായി സിനിമ ആകെ നേടിയത് 29.37 കോടി രൂപയായി.

കേരളത്തില്‍ നിന്ന് തന്നെയാണ് സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത്. ആകെ 8.50 കോടി രൂപയാണിത്. കര്‍ണാടകയില്‍ നിന്ന് 1.50 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 75 ലക്ഷവും നേടാനായി. 15 ലക്ഷമാണ് തെലങ്കാനയിലെ കളക്ഷന്‍.

വന്‍ ജനക്കൂട്ടം തിയേറ്ററിലേക്ക്

സിനിമ കാണാനായി രാവിലെ മൂതല്‍ കൂട്ടത്തോടെ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. രാവിലെയുള്ള ഷോകളില്‍ 70.25 ശതമാനം ആളുകളും ഉച്ചയ്ക്കും വൈകുന്നേരവും 75.75 ശതമാനം ആളുകളും ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ അത് 72 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നായി 47 ലക്ഷം രൂപയോളമാണ് ലഭിച്ചത്.

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

18 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്നത്. ട്വന്റി20 ആയിരുന്നു ഇവരുവരും അവസാനമായി ഒന്നിച്ചെത്തിയ ചിത്രം. അതിനാല്‍ തന്നെ പേട്രിയറ്റിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. രണ്ടുപേരുടെയും ആരാധകരും സിനിമ ഏറ്റെടുത്ത് കഴിഞ്ഞു.

സിനിമയില്‍ കേണലിന്റെയും ഡോക്ടറുടെയും വേഷത്തിലാണ് ഇരുവരും എത്തുന്നത്. 100 കോടിയിലധികം മുടക്കി നിര്‍മിച്ച ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 100 കോടിക്ക് മുകളില്‍ ചിത്രത്തിന് കളക്ഷന്‍ നേടാനാകും എന്നാണ് പ്രതീക്ഷ.

Also Read: Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു

പേട്രിയറ്റിലെ താരങ്ങള്‍

മഹേഷ് നാരായണന്‍ ആണ് പേട്രിയറ്റ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ മമ്മൂട്ടി വിരമിച്ച ജെഎജി ഓഫീസറയായാണ് എത്തുന്നത്. മോഹന്‍ലാല്‍ കേണല്‍ റഹിം നായിക്ക് എന്ന കഥാപാത്രവും ചെയ്യുന്നു. ദേശീയ സുരക്ഷയിലൂന്നിയാണ് സിനിമ മുന്നോട്ടുപോകുന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രേവതി, പ്രകാശ് രാജ്, രാജീവ് മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. വളരെ ശക്തമായ കഥാപാത്രങ്ങളെ തന്നെയാണ് ഓരോരുത്തരും സിനിമയില്‍ അവതരിപ്പിക്കുന്നത്. വലിയ താരങ്ങള്‍ അണിനിരക്കുന്നത് കൊണ്ടുതന്നെ സിനിമയ്ക്ക് പല മേഖലകളില്‍ നിന്നും വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്.

English Summary

The much-anticipated Malayalam film Patriot, starring Mohanlal and Mammootty, has made a strong opening at the box office. The movie collected impressive earnings on its first day, reflecting high audience interest and strong fan support across Kerala and other regions.

Follow Us