AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

kalki Movie Trailer: സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ‘കൽക്കി’ ട്രെയ്ലർ; വമ്പൻ താരനിരയിൽ ശോഭനയും

kalki Movie Trailer: പ്രഭാസിന്റെ നായികയായാണ് ദീപിക പദുകോൺ എത്തുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

kalki Movie Trailer: സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ‘കൽക്കി’ ട്രെയ്ലർ; വമ്പൻ താരനിരയിൽ ശോഭനയും
ജൂൺ 27നാണ് കൽക്കി 2898 AD തിയേറ്ററുകളിലെത്തുക.
Neethu Vijayan
Neethu Vijayan | Published: 11 Jun 2024 | 10:35 AM

സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി പ്രഭാസ്-നാ​ഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’. വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിൽ ഇതുവരെ പുറത്തുവിടാത്ത ചില സർപ്രെെസ് താരങ്ങളെ ട്രെയിലറിൽ കണ്ടതിൻ്റെ ആവേശത്തിലാണ് ആരാധകർ.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി, പശുപതി എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയ നടി ശോഭനയും ചിത്രത്തിലുണ്ട്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട സർപ്രൈസുകൾ ഇവിടെ തീരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ഇനി സിംഹക്കൂട്ടിൽ കാണാം; ഗ്ർർർ ട്രെയിലര്‍ പുറത്ത്, ചിത്രം എത്തുന്നത്..

വൈജയന്തി മൂവീസിന്റെ ബാനറിലാണ് ‘കൽക്കി 2898 AD’ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ ഇളക്കിമറിച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നത്. പുറത്തിറങ്ങി നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിച്ചു. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

പ്രഭാസിന്റെ നായികയായാണ് ദീപിക പദുകോൺ ചിത്രത്തിൽ എത്തുന്നത്. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചിരിക്കുന്നത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. പ്രൈം വീഡിയോയിലൂടെ പുറത്തുവന്ന ആനിമേഷൻ സീരീസ് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.