AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

The Raja Saab Movie: വിജയുടെ ‘ജന നായകനുമായി’ കൊമ്പുകോർക്കാൻ പ്രഭാസിൻ്റെ ‘ദി രാജാ സാബ്’; റിലീസ് തീയതി പ്രഖ്യാപിച്ചു

Prabhas starrer The Raja Saab Release Date: പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് നടൻ ഈ ചിത്രത്തിലൂടെ എത്തുന്നത്. ഇതിന് പിന്നാലെ നടൻ നേരിടേണ്ടി വരുന്ന പല സാഹചര്യങ്ങളും കൂട്ടിയിണക്കിയ ഒരു ഹൊറർ-കോമഡി ജോണറാണ് 'ദി രാജ സാബ്.

The Raja Saab Movie: വിജയുടെ ‘ജന നായകനുമായി’ കൊമ്പുകോർക്കാൻ പ്രഭാസിൻ്റെ ‘ദി രാജാ സാബ്’; റിലീസ് തീയതി പ്രഖ്യാപിച്ചു
The Raja Saab MovieImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Aug 2025 15:47 PM

മാരുതി സംവിധാനം ചെയ്ത പ്രഭാസ് നായകനായെത്തുന്ന ദി രാജാ സാബ് എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. ആദ്യം 2025 ഡിസംബർ അഞ്ചിന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിന്നത്. എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റിയതായി അണിയറപ്രവർത്തകർ അറിയിക്കുകയായിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026ലെ സംക്രാന്തിയോടനുബന്ധിച്ച് ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2026 ജനുവരി ഒമ്പതിന് ചിത്രം പുറത്തിറങ്ങുമെന്നാണ് നിലവിൽ സംവിധായകൻ അറിയിച്ചിരിക്കുന്നത്.

ചിത്രം അടുത്ത വർഷത്തേക്ക് പുറത്തിറക്കാൻ തീരുമാനിച്ചതോടെ ആരാധകർ വലിയ ആശങ്കയിലാണ്. കാരണം പ്രഭാസ് നായകനായ ചിത്രം ദളപതി വിജയുടെ ജന നായകൻ, അനിൽ രവിപുടി സംവിധാനം ചെയ്ത ചിരഞ്ജീവി നായകനാകുന്ന മന ശങ്കര വരപ്രസാദ് ഗരു തുടങ്ങിയ ചിത്രങ്ങളുമായാണ് ബോക്സ് ഓഫീസിൽ ഏറ്റമുട്ടാൻ ഒരുങ്ങുന്നത്.

ദി രാജ സാബ് മറ്റ് വിവരങ്ങൽ

പ്രഭാസ് നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ദി രാജ സാബ്’. പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് നടൻ ഈ ചിത്രത്തിലൂടെ എത്തുന്നത്. ഇതിന് പിന്നാലെ നടൻ നേരിടേണ്ടി വരുന്ന പല സാഹചര്യങ്ങളും കൂട്ടിയിണക്കിയ ഒരു ഹൊറർ-കോമഡി ജോണറാണ് ‘ദി രാജ സാബ്. രാജാ സാബിന് രണ്ടാം ഭാ​ഗവും ഉണ്ടായിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതൊരു തുടർച്ചയോ രണ്ടാം ഭാഗമോ ആയിരിക്കില്ലെന്നും, മറിച്ച് പൂർണ്ണമായും പുതിയൊരു കഥയായിരിക്കുമെന്നുമാണ് വിവരങ്ങൾ.

മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഹൊററിനൊപ്പം മാസ്സ് എന്റർടെയിൻമെന്റും ചേർന്ന ദി രാജ സാബ്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബി4യു മോഷൻ പിക്ചേഴ്സും എഎ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് തമൻ എസ് ആണ്.