AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Narendra Modi Birthday: ‘രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തി ലഭിക്കട്ടെ’; പ്രധാനമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ

Mohanlal Wishes PM Narendra Modi on His Birthday: നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

PM Narendra Modi Birthday: ‘രാജ്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തി ലഭിക്കട്ടെ’; പ്രധാനമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ
Pm Narendra Modi BirthdayImage Credit source: facebook
sarika-kp
Sarika KP | Published: 17 Sep 2025 14:02 PM

പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്ക് ജന്മദിന ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.

‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ’, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

Also Read:നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ; ‘മാ വന്ദേ’യുടെ ഫസ്റ്റ്ലുക്ക് പുറത്ത്, ചിത്രമൊരുങ്ങുന്നത് വിവിധ ഭാഷകളിൽ

അതേസമയം ലോക നേതാക്കളടക്കം നിരവധി രാഷ്ട്രീയ പ്രമുഖരാണ് നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് മോദിക്ക് ജന്മദിനത്തിൽ ആശംസകൾ നേര്‍ന്നു. യഥാർത്ഥ നേതൃത്വമെന്നാൽ മോദിയെന്നാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകൾ. അദ്ദേഹത്തിന് താൻ ആരോഗ്യം നേരുന്നുവെന്നാണ് പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് മുതിർന്ന നേതാവുമായ രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ന് 75-ാം പിറന്നാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിക്കുന്നത്. ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 നാണ് നരേന്ദ്ര ദാമോദർ ദാസ് മോദി ജനിച്ചത്.