AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

“പൃഥ്വിരാജിൻ്റെ തനിരൂപം കാണണമെങ്കിൽ വീട്ടിൽ വരണം; അമർ അക്ബർ ആൻ്റണിയിലെ അതേ സ്വഭാവം”: മല്ലിക സുകുമാരൻ

Indrajith is the Coolest Dad, Prithviraj is the Strongest: Mallika Sukumaran Shares Family Secrets: ഇന്ദ്രജിത്തും പൃഥ്വിരാജും കൂടിയാൽ പിന്നീട് വീട്ടിൽ ചിരിയും ബഹളവുമാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ പറഞ്ഞ് ഉച്ചത്തിൽ ചിരിക്കുന്നത് കേൾക്കാം എന്നും മല്ലികാ സുകുമാരൻ പറയുന്നു. കൂട്ടത്തിലെ ഏറ്റവും കൂളായ അച്ഛൻ ഇന്ദ്രജിത്താണെന്നും അവർ പറയുന്നുണ്ട്. മകൾ പ്രാർത്ഥനയോടൊപ്പം ഇന്ദ്രജിത്ത് ഹിമാലയത്തിലെ റോഡുകളിലൂടെ കാറോടികാൻ പോയ കഥ വിവരിച്ചുകൊണ്ടാണ് അവർ ഇക്കാര്യം പറയുന്നത്.

“പൃഥ്വിരാജിൻ്റെ തനിരൂപം കാണണമെങ്കിൽ വീട്ടിൽ വരണം; അമർ അക്ബർ ആൻ്റണിയിലെ അതേ സ്വഭാവം”: മല്ലിക സുകുമാരൻ
മല്ലിക സുകുമാരനും കുടുംബവുംImage Credit source: Facebook Prithviraj Sukumaran
Sumeesh T Unneen
Sumeesh T Unneen | Published: 27 Sep 2026 | 09:01 PM

താമശകൾ പറയുന്നതിലും ഒത്തുചേരലുകൾ ആഘോഷമാക്കുന്നതിലും തൻ്റെ രണ്ട് മക്കളും ഒട്ടും മോശമല്ലെന്ന് മല്ലിക സുകുമാരൻ. ആളുകൾ ധരിച്ചുവച്ചിരിക്കുന്നത് പോലെയല്ല കാര്യങ്ങൾ പൃഥ്വി വീട്ടിൽ നന്നായി തമാശ പറയുന്ന ആളാണെന്നും അമർ അക്ബർ ആൻ്റണി എന്ന സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെയാണ് പലപ്പോഴും വീട്ടിൽ പെരുമാറുക എന്നുമാണ് തമാശയുടെ കാര്യത്തിൽ മല്ലിക സുകുമാരൻ പറയുന്നത്. വെറൈറ്റി മീഡിഒയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തുലാണ് സൂപ്പർ താരങ്ങളായ മക്കളുടെ വീട്ടിലെ ജീവിതത്തെ കുറിച്ച് താരം മനസ്സ് തുറന്നത്.

പൃഥ്വിരാജ് വലിയ സീരിയസ് ആണെന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ കൊള്ളേണ്ടിടത്ത് കൊള്ളുന്ന രീതിയിൽ താമശകൾ പറയാൻ പൃഥ്വിക്കറിയാം എന്ന് മല്ലിക പറയുന്നു. അമർ അക്ബർ ആൻ്റണി എന്ന സിനിമയിലെ കഥാപത്രത്തെ പോലെ തന്നെയാണ് പൃഥ്വിരാജ് വീട്ടിൽ. ഇന്ദ്രൻ എപ്പോഴും താമശകൾ പറഞ്ഞ് ആ മട്ടിൽ തന്നെ നടക്കുന്നയാളാണ്. വീട്ടിൽ തമാശയും കളിയും, ചിരിയും പാട്ടും കൂത്തും ഒക്കെ കാണും. രാജുവിൻ്റെ തനിമുഖം പക്ഷേ വീട്ടിനകത്ത് മാത്രമേ കാണാനാകു. പറയുന്നതെന്തിലും ഒരു തമാശയുണ്ടാകും. പുറത്തിറങ്ങുമ്പോൾ മാത്രമാണ് തമാശയൊക്കെ ഒന്ന് കുറയ്ക്കുന്നത് എന്ന് അവർ പറയുന്നു.

Also Read: Bethlehem Kudumba Unit OTT: നിവിനും മമിതയും ഇനി വീടുകളിലേക്ക്, ബെത്ലഹേം കുടുംബയൂണിറ്റ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

ഇന്ദ്രജിത്തും പൃഥ്വിരാജും കൂടിയാൽ പിന്നീട് വീട്ടിൽ ചിരിയും ബഹളവുമാണ്. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ പറഞ്ഞ് ഉച്ചത്തിൽ ചിരിക്കുന്നത് കേൾക്കാം എന്നും മല്ലികാ സുകുമാരൻ പറയുന്നു. കൂട്ടത്തിലെ ഏറ്റവും കൂളായ അച്ഛൻ ഇന്ദ്രജിത്താണെന്നും അവർ പറയുന്നുണ്ട്. മകൾ പ്രാർത്ഥനയോടൊപ്പം ഇന്ദ്രജിത്ത് ഹിമാലയത്തിലെ റോഡുകളിലൂടെ കാറോടികാൻ പോയ കഥ വിവരിച്ചുകൊണ്ടാണ് അവർ ഇക്കാര്യം പറയുന്നത്.

പോകുന്നതിന് തലേദിവസം മാത്രമാണ് തന്നോട് പറഞ്ഞത്. ഷൂട്ടിന് പോവൂകയാണെന്ന് കരുതി ചോദിച്ചപ്പോഴാണ് രണ്ടാളും കൂടി മഞ്ഞുമലകൾക്ക് ഇടയിലൂടെ വണ്ടിയോടിക്കാൻ പോകുവാണെന്ന് പറഞ്ഞ്. കേട്ടപ്പോൾ തനിക്ക് ഭയം തോന്നി. എന്നാൽ പ്രാർത്ഥനക്ക് അതിലൂടെ വണ്ടിയോടിക്കാൻ വലിയ താല്പര്യമായിരുന്നു. ഇരുവരും അവിടെ നിന്നും അയച്ച ഫോട്ടോകൾ കണ്ടപ്പോൾ അവർ എത്രയും വേഗം തിരിച്ചെത്തിയാൽ മതി എന്ന് തോന്നിപ്പോയി. പൃഥ്വിരാജ് അങ്ങനെ മകളെയും കൊണ്ട് ഹിമാലയത്തിലേക്ക് പോകും എന്ന് തനിക്ക് തോന്നുന്നില്ല എന്നും.എങ്കിലും പൃഥ്വിരാജ് ആണ് കൂട്ടത്തിൽ ഏറ്റവും സ്ട്രോങ്ങെന്നും അവർ കൂട്ടിച്ചേർത്തു.

English Summary

Mallika Sukumaran revealed that despite his serious public image, Prithviraj is extremely funny at home, resembling his character in Amar Akbar Antony. She also called Indrajith the coolest father.

Follow Us