Prithviraj’s I Nobody : ‘നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍’! ഐ നോബഡിയെക്കുറിച്ച് പൃഥ്വിരാജ്

Prithviraj talks about I Nobody movie : പൃഥ്വിരാജിനെ നായകനാക്കി സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. ചിത്രത്തില്‍ ഒരു ബാങ്ക് ജീവനക്കാരനായ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സിനിമയെ കുറിച്ചും താന്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ചും താരം കൂടുതല്‍ വെളിപ്പെടുത്തിയിരുന്നു.

Prithvirajs I Nobody : നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍! ഐ നോബഡിയെക്കുറിച്ച് പൃഥ്വിരാജ്

I Nobody Movie

Published: 

24 Jun 2026 | 09:30 PM

ഒരിടവേളയ്ക്ക് ശേഷം സാധാരണക്കാരനായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ഐ നോബഡി. സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് എ നോബഡി നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഒരു ബാങ്ക് ജീവനക്കാരനായ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സിനിമയെ കുറിച്ചും താന്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ചും താരം കൂടുതല്‍ വെളിപ്പെടുത്തിയിരുന്നു. നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍ എന്നാണ് നടന്‍ പറഞ്ഞത്.

ഈ അടുത്തകാലങ്ങളില്‍ ചെയ്തതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഐ നോ ബഡിയിലെ രാജീവന്‍. വളരെയധികം എന്‍ജോയ് ചെയ്താണ് ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയുട ചിത്രീകരണവും ഏറെ രസകരമായ അനുഭവമായിരുന്നു. അതി ഗംഭീരമായ ഫിലിം മേക്കിങ് ആണ് ഐ നോബഡിയില്‍ ഉള്ളത്. വളരെ സുപരിചിതമായ കഥാ സാഹചര്യങ്ങള്‍, ഒട്ടും സുപരിചിതമല്ലാത്ത രീതിയില്‍ പറയുന്ന ചിത്രമാണിത്. ഐ നോബഡി എന്ന ചിത്രത്തിന്റെ പേരിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ട്. ഇതിനേക്കാള്‍ മികച്ച ഒരു പേര് കൊടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നടന്‍ പറഞ്ഞു.

Also Read: ട്രെന്‍ഡ് എന്ന് കരുതി ഇറക്കുന്ന പല സിനിമകളും നിലം തൊടാതെ പൊട്ടുമ്പോള്‍, ബാലന്‍ അതിശയിപ്പിക്കുന്നു : സത്യന്‍ അന്തിക്കാട്

ഒരുപാട് മികച്ച എഴുത്തുകാരുള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്, അതില്‍ താന്‍ വര്‍ക്ക് ചെയ്തതില്‍ വച്ച് ഏറ്റവും കഴിവുള്ള എഴുത്തുകാരില്‍ ഒരാളാണ് സമീര്‍. നിസാമിന്റെ ഗംഭീര മേക്കിംഗ് സിനിമയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രാജീവന്‍ എന്ന കാഥാപാത്രത്തെയാണ് താന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. നമുക്ക് ചുറ്റും ഒരുപാട് രാജീവന്മാര്‍ ഉണ്ടാകും. തന്റെ പ്രകടനത്തേക്കാള്‍ ഇഷ്ടപ്പെട്ടത് ചിത്രത്തിലെ കുട്ടികളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐറ, നക്ഷത്ര എന്നീ ബാല താരങ്ങളുടേതാണ്. തീര്‍ച്ചയായും പ്രേക്ഷകരെ നന്നായി എന്റര്‍ടൈന്‍ ചെയ്യിക്കുന്ന സിനിമയാകും ഇതെന്നും ഐ നോബഡി എന്നും പൃഥ്വിരാജ് പറഞ്ഞു.

ഇതില്‍ താന്‍ ഒറ്റ്‌റയ്ക്കുള്ള കത്തിക്കല്‍ അല്ല. കൂട്ടായ്മയുടെ ഒരു സിനിമായാണ് ഇത്. താന്‍ മാക്‌സിമം ചെയ്തിട്ടുണ്ട്. സിനിമയായി കണ്ടപ്പോള്‍ ഒരു പാട് സീനുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ജെയ്ക്‌സ് ബിജോയ് ആണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. രണത്തിലെ ടൈറ്റില്‍ സോംഗിന് ശേഷം താന്‍ ഏറ്റവും അധികം ആവര്‍ത്തിച്ച് കേട്ട പട്ടാണ് ചിത്രത്തിലെ ആന്തം സോംഗ് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. പാര്‍തി തുരുവോത്ത് നായികയായി എത്തുന്ന സിനിമ ജൂലൈ 9 ന് തിയേറ്ററുകളില്‍ എത്തും.

English Summary

I Nobody is a film directed by Nizam Basheer and written by Sameer Abdul, starring Prithviraj in the lead role. Prithviraj plays the role of a bank employee named Rajeevan in the film. The actor had revealed more about the film and the character he is playing at the audio launch held in Kochi.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം