Khalifa Movie Song : ഭ്രാന്തായാൽ എന്ത് സുഖം ! എയറിലായി ഖലീഫയിലെ പാട്ട്
Social Media Trolls Against Khalifa Movie Song : പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഖലീഫ. ഓണം റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പ്രധാന വേഷത്തിൽ മോഹൻലാൽ കൂടി വരുന്ന ഈ സിനിമയുടെ റിലീസിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിലാണ് സിനിമ ഒരുക്കയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയിലെ ഒരു പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.

Khalifa Movie
പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഖലീഫ. ഓണം റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. പ്രധാന വേഷത്തിൽ മോഹൻലാൽ കൂടി വരുന്ന ഈ സിനിമയുടെ റിലീസിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിലാണ് സിനിമ ഒരുക്കയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയിലെ ഒരു പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഭ്രാന്തായാൽ എന്ത് സുഖം എന്ന വരിയുള്ള പാട്ടിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. പല സിനിമകളിലെയും രംഗങ്ങൾ പാട്ടിനോട് ചേർത്ത് വച്ചാണ് ട്രോളർമാർ രംഗത്തെത്തിയിരിക്കുന്നത്.
ഭ്രാന്തായാൽ എന്ത് സുഖം എന്ന വരിയാണ് ട്രോളർമാർക്ക് ആയുധമായിരിക്കുന്നത്. ശരിക്കും ഈ പാട്ട് ഒരു സൂഫി ശൈലിയിൽ ഉള്ള ഗാനമാണ്. ഭ്രാന്തിൻ്റെ സുഖത്തെ കുറിച്ചും മരണശയ്യയുടെ രസത്തെ കുറിച്ചും ആത്മീയ അർത്ഥത്തിൽ ജാബിർ സുലൈം ഒരുക്കിയ പാട്ടാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അവതിരിപ്പിച്ച ഈ പാട്ട് ആത്മീയതയ്ക്ക് അപ്പുറം നല്ലൊരു മെലഡി എന്ന നിലയിൽ പലരും ആസ്വദിച്ച് വന്നിരുന്നു.
Also Read : Athimanoharam Movie : ‘അതിമനോഹരം’ ഇനി ശബരിമലയിൽ ! മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന് ഷൂട്ടിംഗ് അനുമതി
മാമ്പറയ്ക്കൽ ആമിർ അലി എന്ന അധോലോക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ, ആ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. ടൊവിനോ തോമസ്, നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, കൃതി ഷെട്ടി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണിത്. സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
English Summary
Khalifa is an action-crime thriller directed by Vysakh, starring Prithviraj and featuring a screenplay by Jinu Abraham. The film is scheduled for an Onam release. Fans are eagerly awaiting the movie, which also features Mohanlal in a prominent role. Currently, a song from the film has become a major topic of discussion on social media.