PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്

PT Kunju Muhammed Assault Case: പരാതി ലഭിച്ചതിന് പിന്നാലെ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്....

PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്

Pt Kunju Muhammed

Published: 

15 Dec 2025 | 02:56 PM

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് സമർപ്പിച്ചു. പിടി കുഞ്ഞുമുഹമ്മദ് നെതിരായ പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇനി 164ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിനുശേഷം ആയിരിക്കും പിടി കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുക എന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. ഐഎഫ്എഫ്കെയുടെ സെലക്ഷൻ സ്ക്രീനിങ്ങിനിടെ ഹോട്ടൽ മുറിയിൽ വെച്ച് പിടി കുഞ്ഞുമുഹമ്മദ് അപമര്യാതയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ പരാതി. വിരുന്ന് സൽക്കാരത്തിന് വേണ്ടി പരാതിക്കാരിയെ ഹോട്ടൽ മുറിയിലേക്ക് കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും അവിടെവെച്ച് ലൈംഗികാതിക്രമം നടത്തുകയും ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണ് ഇവർ ഇമെയിൽ വഴി പരാതി നൽകിയത്. നവംബർ 27ന് പരാതി നൽകിയെങ്കിലും ഡിസംബർ 2 മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിനെ കൈമാറിയത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ഡിസംബർ എട്ടിനാണ് പോലീസ് കേസ് ഫയൽ ചെയ്തത്. പരാതിയിൽ കുഞ്ഞുമുഹമ്മദിനെതിരെ കേസെടുക്കാൻ വൈകിയതിൽ വിമർശനം ഉയർന്നിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്
Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷ്മിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്
Vinay Forrt: മോഹിനിയാട്ടം മുതൽ അവറാച്ചൻ ആന്റ് സൺസ് വരെ! ഹിറ്റ് സിനിമകളിൽ വിനയ് ഫോർട്ടിന്റെ വിളയാട്ടം
Bethleheme Kudumba Unit Movie: എന്നാ ഒരു ബ്രില്യൻസാ… ബേത്ലഹേം കുടുംബയൂണിറ്റ് സംവിധായകന് കയ്യടിച്ച് സോഷ്യൽ മീഡിയ
Bethleheme Kudumba Unit: ഇതാണോ റഫറൻസ് ബുക്ക് ഓഫ് ദ ഇയർ! BKU അ‌രിച്ചുപെറുക്കി ഒടിടി കാഴ്ചക്കാർ
Dileep: എന്റെ അമ്മക്ക് ഒന്നും ഓർമ്മയില്ല അതുകൊണ്ട്..; ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പിന്നിലെ സ്നേഹ കഥയെ കുറിച്ച് ദിലീപും കാവ്യയും
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ