The Kerala Story 2: ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമ! കേരള സ്റ്റോറി 2നെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ
The Kerala Story 2 Controversy: നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ വാദികളുടെ മനസ്സാണ് അതിനു പിന്നിൽ. ഇത് രാജ്യദ്രോഹമാണ് വിദ്വേശ രാഷ്ട്രീയമാണ് അധമവും....
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രാഹുൽ ഈശ്വർ. ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമയാണ് കേരള സ്റ്റോറി 2 എന്നും ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ ആണ് ഇവർ എന്നും രാഹുൽ തുറന്നടിച്ചു. ഹിന്ദുക്കളെ പറ്റിക്കാനും മുസ്ലിം സഹോദരങ്ങളേ ദ്രോഹിക്കാനുമുള്ള പ്രൊപ്പഗാൻണ്ടയാണ് കേരള സ്റ്റോറി ടു എന്നും രാഹുൽ ഈശ്വർ പറയുന്നു.
നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ വാദികളുടെ മനസ്സാണ് അതിനു പിന്നിൽ. ഇത് രാജ്യദ്രോഹമാണ് വിദ്വേശ രാഷ്ട്രീയമാണ് അധമവും അപലപനീയവുമാണ് ഇത് എന്നും രാഹുൽ കുറിച്ചു. അതേസമയം കേരള സ്റ്റോറി ടു ഗോസ് ബിയോൺണ്ടിന് സെൻസർ ബോർഡിന്റെ പ്രദർശനം ലഭിച്ചതായാണ് വിവരം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകനായ കാമാഖ്യ നാരായണ സിംഗ് അറിയിച്ചു.
രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും ഇനി തീയേറ്ററിൽ പോയി സിനിമ കാണാൻ കഴിയും എന്നും യുഎഇ റേറ്റിങ്ങിന് നൽകിയതിന് ബോളിനോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.. കൂടാതെ എല്ലാ യുവാക്കളും മാതാപിതാക്കളും സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥന നടത്തി. സാധാരണയായി സങ്കീർണ്ണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് സർട്ടിഫിക്കറ്റ് അതായത് അഡൾട്ട് ഓൺലി എന്ന സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകാറുള്ളത്. എന്നാൽ ഇവിടെ ഏറെ വിവാദങ്ങൾക്ക് കാരണമാകുന്ന കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായപ്പോഴേക്കും ഇത്രയും വിവാദങ്ങൾക്കിടയിലും മൃദുവായ സമീപനമാണ് സെൻസർ ബോർഡ് സ്വീകരിക്കുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ 14 വയസ്സിനും അതിനു മുകളിലുള്ളവർക്കും ചിത്രം തീയറ്ററിൽ ചെന്ന് കാണാൻ സാധിക്കും. ഇതിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിപുൽ അമൃത് ലാൽഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.