The Kerala Story 2: ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമ! കേരള സ്റ്റോറി 2നെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ

The Kerala Story 2 Controversy: നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ വാദികളുടെ മനസ്സാണ് അതിനു പിന്നിൽ. ഇത് രാജ്യദ്രോഹമാണ് വിദ്വേശ രാഷ്ട്രീയമാണ് അധമവും....

The Kerala Story 2: ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമ! കേരള സ്റ്റോറി 2നെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ

Rahul Easwar

Published: 

20 Feb 2026 | 09:16 AM

കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രാഹുൽ ഈശ്വർ. ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേ വാദികളുടെ സിനിമയാണ് കേരള സ്റ്റോറി 2 എന്നും ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ ആണ് ഇവർ എന്നും രാഹുൽ തുറന്നടിച്ചു. ഹിന്ദുക്കളെ പറ്റിക്കാനും മുസ്ലിം സഹോദരങ്ങളേ ദ്രോഹിക്കാനുമുള്ള പ്രൊപ്പ​ഗാൻണ്ടയാണ് കേരള സ്റ്റോറി ടു എന്നും രാഹുൽ ഈശ്വർ പറയുന്നു.

നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ വാദികളുടെ മനസ്സാണ് അതിനു പിന്നിൽ. ഇത് രാജ്യദ്രോഹമാണ് വിദ്വേശ രാഷ്ട്രീയമാണ് അധമവും അപലപനീയവുമാണ് ഇത് എന്നും രാഹുൽ കുറിച്ചു. അതേസമയം കേരള സ്റ്റോറി ടു ഗോസ് ബിയോൺണ്ടിന് സെൻസർ ബോർഡിന്റെ പ്രദർശനം ലഭിച്ചതായാണ് വിവരം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകനായ കാമാഖ്യ നാരായണ സിംഗ് അറിയിച്ചു.

ALSO READ:‘ദ കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുമോ? ചൊവ്വാഴ്ച നിർണ്ണായകം; നിർമ്മാതാക്കൾക്കും സെൻസർ ബോർഡിനും നോട്ടീസ്

രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും ഇനി തീയേറ്ററിൽ പോയി സിനിമ കാണാൻ കഴിയും എന്നും യുഎഇ റേറ്റിങ്ങിന് നൽകിയതിന് ബോളിനോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.. കൂടാതെ എല്ലാ യുവാക്കളും മാതാപിതാക്കളും സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥന നടത്തി. സാധാരണയായി സങ്കീർണ്ണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്ക് സർട്ടിഫിക്കറ്റ് അതായത് അഡൾട്ട് ഓൺലി എന്ന സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകാറുള്ളത്. എന്നാൽ ഇവിടെ ഏറെ വിവാദങ്ങൾക്ക് കാരണമാകുന്ന കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായപ്പോഴേക്കും ഇത്രയും വിവാദങ്ങൾക്കിടയിലും മൃദുവായ സമീപനമാണ് സെൻസർ ബോർഡ് സ്വീകരിക്കുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ 14 വയസ്സിനും അതിനു മുകളിലുള്ളവർക്കും ചിത്രം തീയറ്ററിൽ ചെന്ന് കാണാൻ സാധിക്കും. ഇതിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിപുൽ അമൃത് ലാൽഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്