AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajinikanth-Soubin Shahir: ‘സൗബിനില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നു, നോക്കിയപ്പോള്‍ കഷണ്ടിയൊക്കെ’: രജനികാന്ത്

Rajinikanth Applauds Soubin Shahir’s Performance: ‘കൂലി’ പ്രി-റിലീസ് ഇവന്റിൽ സൗബിനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ അഭിനയത്തെ പ്രശംസിച്ചു കൊണ്ടായിരുന്നു രജനികാന്തിന്റെ പ്രതികരണം.

Rajinikanth-Soubin Shahir: ‘സൗബിനില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നു, നോക്കിയപ്പോള്‍ കഷണ്ടിയൊക്കെ’: രജനികാന്ത്
Rajinikanth Praises Soubin ShahirImage Credit source: social media
sarika-kp
Sarika KP | Published: 12 Aug 2025 09:51 AM

സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തുന്ന ‘കൂലി. ചിത്രത്തിന്റെ പ്രി ബുക്കിങ്ങിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആ​ഗസ്റ്റ് 14 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ‘കൂലി’ പ്രി-റിലീസ് ഇവന്റിൽ സൗബിനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ അഭിനയത്തെ പ്രശംസിച്ചു കൊണ്ടായിരുന്നു രജനികാന്തിന്റെ പ്രതികരണം.

സൗബിന്റെ കാര്യത്തില്‍ ആദ്യം തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നാണ് രജനികാന്ത് പറയുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞെട്ടിപ്പോയെന്നും രജനികാന്ത് പറഞ്ഞു. വളരെ പ്രധാനപ്പെട്ട വേഷമാണ് അത്. ഇത് ആര് ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ഫഹദ് ഫാസിലായിരുന്നുവെന്നും എന്നാൽ അദ്ദേഹം വളരെയധികം തിരക്കിലായതിനാൽ മറ്റൊരാളെ അന്വേഷിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ഇതോടെയാണ് ലോകേഷ് സൗബിനുമായി എത്തുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് തനിക്ക് പരിചയപ്പെടുത്തി. താൻ നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് താൻ ലോകേഷിനോട് ചോദിച്ചപ്പോൾ ഗംഭീര ആര്‍ട്ടിസ്റ്റാണ് എന്നാണ് തനിക്ക് ലഭിച്ച മറുപടി എന്നാണ് രജനികാന്ത് പറയുന്നത്.

Also Read:‘എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോൾ പോയി; നെഞ്ച് പറിയുന്ന വേദനയാണ്’; അഖിൽ മാരാർ

തുടർന്ന് സിനിമ ഷൂട്ടിങ് ആരംഭിച്ചു. വിശാഖ പട്ടണത്തെ ഷൂട്ടിങ് സമയത്ത് തനിക്ക് രണ്ട് ദിവസം ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും അന്ന് സൗബിന്റെ ഷൂട്ടായിരുന്നുവെന്നുമാണ് രജനികാന്ത് പറയുന്നത്. മൂന്നാമത്തെ ദിവസം ലോകേഷ് ഒരു ലാപ്പ്‌ടോപ്പുമായി എത്തി സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ തനിക്കു കാണിച്ചു തന്നുവെന്നും താൻ ഞെട്ടിപോയെന്നും താരം പറയുന്നു. എന്തൊരു നടനാണ്! ഹാറ്റ്‌സ് ഓഫ് ടു യൂ എന്നാണ് രജനികാന്ത് പറയുന്നത്.

ഇതിനു മുൻപ് സൗബിനെ പ്രശംസിച്ച് കൂലി സംവിധായകൻ ലോകേഷും രം​ഗത്ത് എത്തിയിരുന്നു. സിനിമ കണ്ട് പ്രേക്ഷകർ ഇറങ്ങുമ്പോൾ സൗബിൻ ഷാഹിർ നാട്ടിലെ സംസാര വിഷയമാകുമെന്ന് ലോകേഷ് പറഞ്ഞത്. ഇപ്പോൾ സൗബിന്റെ ഡാൻസിന് ഒരുപാട് ആരാധകരുണ്ടെന്നും എത്രയും വേഗം ചെന്നൈയിലേക്ക് ഷിഫ്റ്റ് ആകുന്നത് നല്ലതായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. അതേസമയം ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.