Rajisha Vijayan : അന്ന് പറഞ്ഞു ഐറ്റം ഡാൻസ് ചെയ്യില്ലെന്ന്, പക്ഷേ ഇപ്പോ! ഗീതു മോഹൻദാസിന് പിന്നാലെ ദേ രജിഷ വിജയനും എയറിൽ
Rajisha Vijayan Item Dance : കൃഷാന്ദ് ഒരുക്കുന്ന മസ്തിഷ്ക മരണം എന്ന സിനിമയിലാണ് രജിഷ വിജയൻ ഐറ്റം ഡാൻസ് ചെയ്തത്. അതേസമയം നേരത്തെ ഒരു അഭിമുഖത്തിൽ തനിക്ക് ഐറ്റം ഡാൻസ് ചെയ്യാൻ താൽപര്യമില്ലെന്നായിരുന്ന നടി പറഞ്ഞത്

Rajisha Vijayan
ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം രജിഷ സ്വന്തമാക്കിയിരുന്നു. ശേഷം ജൂൺ, ഫൈനൽസ്, ഖോ ഖോ തമിഴിൽ ജയ് ഭീം തുടങ്ങിയ നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങൾ രജിഷ കൈകാര്യം ചെയ്തിരുന്നു. ചെയ്ത സിനിമകളിൽ ഏറെയും നാടൻ വേഷങ്ങളിലായിരുന്നു രജിഷ ചെയ്തിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി അൽപം ഗ്ലാമറസായിട്ടാണ് മസ്തിഷ്ക മരണം എന്ന കൃഷാന്ദ് ചിത്രത്തിൽ രജിഷ എത്തുന്നത്.
കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സിനിമയിൽ ഒരു ഗാനം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. രജിഷയുടെ ഐറ്റം ഡാൻസായിരുന്നു ഗാനത്തിലെ ശ്രദ്ധേയമായത്. ഇതിന് പിന്നാലെ നടി എറയിലാകുകയും ചെയ്തു. കാരണം സിനിമയിലെ ഗാനമല്ല, ഐറ്റം ഡാൻസ് ചെയ്ത രജിഷ മുമ്പ് പറഞ്ഞ വാക്കുകളാണ്. തനിക്ക് ഐറ്റം ഡാൻസ് ചെയ്യാൻ താൽപര്യമില്ലയെന്നാണ് നേരത്തെ ഒരു എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ രജിഷ തൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ചിത്രത്തിൽ ചൂടൻ രംഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള രജിഷ ഐറ്റം ഡാൻസ്, താരത്തിൻ്റെ നിലപാടി ഇല്ലായ്മയാണെന്നാണ് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നത്.
“ഐറ്റം ഡാൻസിൽ വരുന്ന പാട്ട്, പാട്ടിൻ്റെ വരികൾ അതിൽ കാണിക്കുന്ന ചുവടുകൾ, വച്ചിരിക്കുന്ന ക്യാമറ ആംഗിളുകൾ, പോയിരിക്കുന്ന സൂം, ഔട്ട്, വയറ് കൈ … ഹ്യൂമൻ ബോഡിയെ ഒബ്ജെക്ടിഫൈ (മനുഷ്യ ശരീരത്തെ വസ്തുനിഷ്ഠമാക്കുക) ചെയ്യുന്ന ഒരു കാര്യത്തിന്റെയും ഭാഗമാകാൻ താല്പര്യമില്ല” എന്നാണ് നേരത്തെ റേഡിയോ മിർച്ചി എന്ന എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ രജിഷ പറഞ്ഞത്.
രജിഷ വിജയൻ്റെ പഴയ അഭിമുഖം
Item Dance FT: Rajisha Vijayan 😁#RajishaVijayan pic.twitter.com/WDOHB4H7ll
— Unni Rajendran (@unnirajendran_) January 10, 2026
എന്നാൽ പുതിയ ചിത്രത്തിൽ നടി ഐറ്റം ഡാൻസ് ചെയ്തതോടെ രജിഷയെ സോഷ്യൽ മീഡിയ എയറിൽ കയറ്റുകയും ചെയ്തു. അതേസമയം താൻ ഇതുവരെ ചെയ്യാത്ത പലതും കൃഷാന്ദ് ചിത്രത്തിൽ ചെയ്തിട്ടുണ്ടെന്ന് രജിഷ നേരത്തെ ഒരു വേദിയിൽ വെച്ച് പറഞ്ഞിരുന്നു.
അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ അജിത്ത് വിനായക നിർമിക്കുന്ന ചിത്രമാണ് കൃഷാന്ദിൻ്റെ ‘മസ്തിഷ്ക മരണം’ വർക്കിയാണ് സിനിമയിലെ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അനിൽ ലാലും ആന്ദ്രെയും ചേർന്നാണ് ഐറ്റം ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത്. രജിഷയ്ക്ക് പുറമെ മണിയൻപിള്ള രാജു, വിഷ്ണു അഗസ്ത്യ, ദിവ്രപ്രഭ, ജഗദീഷ്, സുരേഷ് കൃഷ്ണ, സഞ്ജു എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.