5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ram C/O Anandhi: റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിർമ്മിച്ചു വിതരണം ചെയ്തയാൾ പിടിയിൽ

Ram c/o Anandi novel fake version produced: ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സായിരുന്നു റാം c/o ആനന്ദി പ്രസിദ്ധീകരിച്ചത്.

Ram C/O Anandhi: റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിർമ്മിച്ചു വിതരണം ചെയ്തയാൾ പിടിയിൽ
റാം c/o ആനന്ദി നോവൽ, അഖിൽ പി ധർമ്മജൻ ( image facebook official)
Follow Us
aswathy-balachandran
Aswathy Balachandran | Published: 26 Sep 2024 13:44 PM

കൊച്ചി: അഖിൽ പി ധർമ്മജന്റെ ഏറെ ശ്രദ്ധ നേടിയ നോവൽ ‘റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് ഇറക്കിയ ഒരാൾ പിടിയിൽ. നോവലിന്റെ വ്യാജപതിപ്പ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാനാണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. എറണാകുളം സെൻട്രൽ പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തിൽ വ്യാജപുസ്തകങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സായിരുന്നു റാം c/o ആനന്ദി പ്രസിദ്ധീകരിച്ചത്. ഇവർക്കാണ് പുസ്തകത്തിന്റെ പകർപ്പവകാശം ഉള്ളത്.

മറൈൻ ഡ്രൈവിൽ നടന്ന ഗുണാകേവ് എക്‌സിബിഷൻ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ പകർപ്പവകാശ നിയമത്തിന് വിരുദ്ധമായി വിൽക്കുന്നത് കണ്ടെത്തിയത്. ഇതിനെ തുടർന്നായിരുന്നു പരാതി ലഭിച്ചതും പോലീസ് നടപടി എടുത്തതും.

റാം c/o ആനന്ദി

ഒരു സിനിമാറ്റിക് നോവലാണ് റാം c/o ആനന്ദി. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമാണ് കഥയിലെ നായകൻ. അയാൾ ചെന്നൈയിൽ എത്തുമ്പോൾ മുതലുള്ള വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ് നോവൽ. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്.

റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ നോവൽ വൻ ശ്രദ്ധ നേടുകയും നിരവധി പതിപ്പ് വിറ്റു പോവുകയും ചെയ്തിരുന്നു. ഇതിനു മുമ്പും നോവലിന്റെ വ്യാജപതിപ്പ് ഇറങ്ങിയത് വിവാദമായിരുന്നു.

Latest News