Ram Charan-Upasana Twins: രാംചരണിനും ഉപാസനയ്ക്കും ഇരട്ടകുഞ്ഞുങ്ങൾ! സന്തോഷം പങ്കിട്ട് മുത്തച്ഛൻ ചിരഞ്ജീവി

Ram Charan-Upasana Twins: അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായിരിക്കുന്നു എന്നും തങ്ങളുടെ കുടുംബത്തിലേക്ക് രണ്ട് കുഞ്ഞ് അതിഥികൾ കൂടി എത്തിയിരിക്കുന്നതിന്റെ സന്തോഷത്തിലാണ് തങ്ങൾ എന്നും ചിരഞ്ജീവി അറിയിച്ചു.....

Ram Charan-Upasana Twins: രാംചരണിനും ഉപാസനയ്ക്കും ഇരട്ടകുഞ്ഞുങ്ങൾ! സന്തോഷം പങ്കിട്ട് മുത്തച്ഛൻ ചിരഞ്ജീവി

Ram Charan And Upasana

Published: 

01 Feb 2026 | 10:40 AM

ഇന്ത്യൻ സൂപ്പർ താരം രാംചരൺ വീണ്ടും അച്ഛനായി. ഇന്നലെ അതായത് വെള്ളിയാഴ്ച രാത്രി അപ്പോളോ ആശുപത്രിയിൽ വച്ച് ചരണിന്റെ ഭാര്യ ഉപാസന ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകി. രാംചരൻ വീണ്ടും അച്ഛനായ വിവരം പിതാവായ ചിരഞ്ജീവിയാണ് തന്റെ ട്വിറ്റർ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായിരിക്കുന്നു എന്നും തങ്ങളുടെ കുടുംബത്തിലേക്ക് രണ്ട് കുഞ്ഞ് അതിഥികൾ കൂടി എത്തിയിരിക്കുന്നതിന്റെ സന്തോഷത്തിലാണ് തങ്ങൾ എന്നും ചിരഞ്ജീവി അറിയിച്ചു.

വാർത്ത പങ്കുവെച്ചുകൊണ്ട് ചിരഞ്ജീവി X-ൽ പോസ്റ്റ് ചെയ്തിങ്ങനെ, “അങ്ങേയറ്റം സന്തോഷത്തോടും ഹൃദയം നിറഞ്ഞ നന്ദിയോടും കൂടി, @AlwaysRamCharan ഉം @upasanakonidela ഉം ഇരട്ടക്കുട്ടികളെ അനുഗ്രഹിച്ചിരിക്കുന്നു – ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യവാന്മാരാണ്, സുഖമായിരിക്കുന്നു. ഈ കുഞ്ഞുങ്ങളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് മുത്തശ്ശിമാരായ ഞങ്ങൾക്ക് ശുദ്ധമായ സന്തോഷത്തിന്റെയും ദിവ്യാനുഗ്രഹത്തിന്റെയും നിമിഷമാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു.

 

അതേസമയം രാംചരൺ ഇരട്ട കുഞ്ഞുങ്ങളുടെ അച്ഛനായതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയയും. ആരാധകരെല്ലാം ആശംസകളുമായി എത്തുകയാണ്. നിലവിൽ രാംചരണിനും ഉപാസനക്കും ഒരു മകളുണ്ട്. അതേസമയം രാം ചരൺ ഇപ്പോൾ പെഡ്ഡി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജാൻവി കപൂർ നായികയായി അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ സംഗീതം നൽകുന്ന ചിത്രം ഉടൻ റിലീസ് ചെയ്യും.

Loading...
Unable to load recommendations.
Follow Us
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ബാറ്ററി മാത്രേ ഉള്ളല്ലേ! സാംസങ് ഗാലക്സി A08 ലോഞ്ച് ചെയ്തു
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?