AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ram Gopal Varma: ‘അധോലോകങ്ങളെ കുറിച്ച് ഇപ്പോൾ കൂടുതലറിയാം’; ആ മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹം’; രാം ഗോപാല്‍ വര്‍മ

Ram Gopal Varma Plans to Remake Company: തന്റെ ചിത്രങ്ങളിൽ ഒരു ചിത്രം റീമേക്ക് ചെയ്യാൻ അവസരം ലഭിച്ചാൽ കമ്പനിയാകും ചെയ്യുമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.സ്ക്രീനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ.ജി.വി ഇക്കാര്യം വ്യക്തമാക്കുന്നത്.

Ram Gopal Varma: ‘അധോലോകങ്ങളെ കുറിച്ച് ഇപ്പോൾ കൂടുതലറിയാം’; ആ മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹം’; രാം ഗോപാല്‍ വര്‍മ
Ram Gopal Varma
sarika-kp
Sarika KP | Published: 30 Oct 2025 09:47 AM

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. പല ഭാഷകളിലായി നിരവധി സംവിധായകർ ഗ്യാങ്സ്റ്റർ സിനിമകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഈ വിഭാ​ഗത്തിൽ രാം ഗോപാൽ വർമ്മയെപ്പോലെ കൈയ്യൊപ്പ് ചാർത്തിയ മറ്റൊരു സംവിധായകൻ ഇല്ലെന്ന് തന്നെ പറയാം. 1989ൽ നാഗാർജുനയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമായ ശിവ മുതൽ അന്തം, സത്യ, കമ്പനി, സർക്കാർ, രക്ത ചരിത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഗ്യാങ്സ്റ്റർ വിഭാ​ഗത്തിൽ ഒരുക്കിയത് നിരവധിയായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ ചില സിനിമകൾ പരാജയപ്പെട്ടെങ്കിലും ശിവ, സത്യ, കമ്പനി തുടങ്ങിയ സിനിമകൾ ഗ്യാങ്സ്റ്റർ സിനിമകൾ പുതിയൊരു തലത്തിലേക്ക് ഇന്ത്യൻ സിനിമയെ എത്തിച്ചുവെന്ന് പറയാം.ഇപ്പോഴിതാ തന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ ‘കമ്പനി’ താൻ അടുത്തിടെ കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയാണ് രാം ഗോപാൽ വർമ. തന്റെ ചിത്രങ്ങളിൽ ഒരു ചിത്രം റീമേക്ക് ചെയ്യാൻ അവസരം ലഭിച്ചാൽ കമ്പനിയാകും ചെയ്യുമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.സ്ക്രീനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ.ജി.വി ഇക്കാര്യം വ്യക്തമാക്കുന്നത്.

Also Read: അനുമോളോ‌‌ടുള്ള ദേഷ്യമായിരുന്നോ? എവിക്ടായപ്പോൾ ഹഗ് ചെയ്യാത്തതിന് കാരണം വെളിപ്പെടുത്തി ആര്യൻ

കമ്പനി എന്ന ചിത്രം റീമേക്ക് ചെയ്താൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും കാരണം സമീപ വർഷങ്ങളിൽ അധോലോകത്തെക്കുറിച്ച് തനിക്കുള്ള അറിവ് വളരെയധികം വർധിച്ചുവെന്നും അന്ന് ആ ചിത്രം എടുക്കുമ്പോൾ തനിക്ക് അത്തരം അറിവുണ്ടായിരുന്നില്ലെന്നുമാണ് സംവിധായകൻ പറയുന്നത്. പത്രത്തലക്കെട്ടുകൾ എടുത്ത് അതൊരു സിനിമയാക്കുന്നതുപോലെയായിരുന്നു കമ്പനി ചെയ്തത്. അതുകൊണ്ട്, തന്നെ ഇപ്പോൾ കാണുമ്പോൾ ഇഷടപ്പെട്ടില്ലെന്നും ഇതിനേക്കാൾ മികച്ച രീതിയിൽ നിർമിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വാസമുണ്ടെന്നും രാം ഗോപാൽ വർമ പറഞ്ഞു.

അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെയും അദ്ദേഹത്തിന്റെ ഡി-കമ്പനിയുടെയും ജീവിതത്തെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. മോഹൻലാൽ, അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ്, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് കമ്പനി.