Ramesh Pisharady: തോറ്റാൽ എന്ത് സംഭവിക്കും? രമേഷ് പിഷാരടി പറയുന്നു

Ramesh Pisharady about Election Result:മറ്റു സെലിബ്രറ്റി സ്ഥാനാർത്ഥികൾ വീണ്ടുവിചാരമില്ലാതെ ഓരോന്നും വിളിച്ചു പറയുമ്പോൾ ഓരോന്നും അളന്നു തൂക്കിയുള്ള രമേശ് പിഷാരിയുടെ മറുപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാട് ജില്ലയിൽ ജയിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ രമേശ് പിഷാരടിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ ഷാഫി പറമ്പിൽ എന്നിവർ....

Ramesh Pisharady: തോറ്റാൽ എന്ത് സംഭവിക്കും? രമേഷ് പിഷാരടി പറയുന്നു

Ramesh Pisharady

Published: 

25 Apr 2026 | 01:07 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് രമേശ് പിഷാരടി. ഇപ്പോൾ നടനായി മാത്രമല്ല ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കൂടി രമേശ് പിഷാരടി മലയാളികളെ സംബന്ധിച്ച് സുപരിചിതനായി മാറി. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാടിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് രമേശ് പിഷാരടി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു രമേശ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. എന്നിരുന്നാലും രമേശ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വം ഒന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു. ഏതു കാര്യത്തിലും വ്യക്തമായ നിലപാടും എവിടെ എന്തു സംസാരിക്കണം സംസാരിക്കേണ്ട എന്ന കാര്യത്തിൽ രമേശ് പിഷാരടിക്ക് വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു.

രമേശിന്റെ നിലപാട്….

മറ്റു സെലിബ്രറ്റി സ്ഥാനാർത്ഥികൾ വീണ്ടുവിചാരമില്ലാതെ ഓരോന്നും വിളിച്ചു പറയുമ്പോൾ ഓരോന്നും അളന്നു തൂക്കിയുള്ള രമേശ് പിഷാരിയുടെ മറുപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാട് ജില്ലയിൽ ജയിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ രമേശ് പിഷാരടിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ ഷാഫി പറമ്പിൽ എന്നിവർ വികസനത്തിന് മികച്ച നേതൃത്വം നൽകിയ പാലക്കാട് ജില്ലയിൽ താൻ വിജയിച്ചു വന്നാൽ ആ വികസനത്തിന്റെ തുടർച്ചയായിരിക്കും ഉണ്ടാവുക എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. കൂടാതെ പ്രചരണത്തിനായി താൻ ഒരു നടനെയോ നടിയെയോ പറഞ്ഞു ഇറക്കില്ല എന്നും, എന്നാൽ വിജയിച്ചു കഴിഞ്ഞാൽ മമ്മൂട്ടിയെ കൊണ്ടുവരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കിയതാണ്.

ALSO READ:മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ

കൂടാതെ താൻ പാലക്കാട് വിജയിച്ചാൽ പിന്നീട് പൂർണ്ണസമയത്തും പാലക്കാട് തന്നെ ഉണ്ടാകും പാലക്കാടുകാര്ഡക്ക് എല്ലാ കാര്യങ്ങളും താൻ ചെയ്തു നൽകുമെന്നും ഉറപ്പ് പറഞ്ഞതാണ്. ഇപ്പോഴതാ പാലക്കാട് ജില്ലയിൽ തോൽക്കുകയാണെങ്കിൽ താനെന്തു ചെയ്യും അല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നതിനെക്കുറിച്ച് രമേശ് പിഷാരടി സംസാരിക്കുകയാണ്. അഥവാ താൻ തിരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ ഒരു ആറുമാസം വരെ അതിന്റേതായ പ്രശ്നങ്ങളും ട്രോളുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നേക്കാം.

എന്നിരുന്നാലും തുടർന്നുള്ള തന്റെ ജീവിതത്തിലും ഒരു ഭാഗം രാഷ്ട്രീയത്തിനായി മാറ്റിവയ്ക്കും എന്നും തന്റെ അഭിനയവും മിമിക്രിയുമായ എല്ലാമായി തുടർന്ന് പോകുമെന്നും രമേശ് പിഷാരടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തോറ്റാൽ ഉണ്ടാവുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കായ്ക ഇല്ല എന്നും, എല്ലാം ജീവിതത്തിന്റെ ഭാഗമാണ് എന്ന രീതിയിലും രമേശ് പിഷാരടി സംസാരിച്ചു. ജയിക്കുകയാണെങ്കിൽ തന്റെ ജീവിതം അങ്ങോട്ടേക്ക് പറിച്ചു നടുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. അതേസമയം ആര് ജയിച്ചില്ലെങ്കിലും രമേഷ് പിഷാരടി ജയിക്കണമെന്നാണ് ചിലർ കമ്മന്റ് ചെയ്യുന്നത്. കൂടാതെ ആര് ജയിച്ചാലും ബിജെപി ജയിക്കരുതെന്നും ചിലർ കമ്മന്റ് ചെയ്യുന്നു.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം