AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rashmika Mandanna: ‘ഞാൻ കൂടുതൽ സമയം ജോലി ചെയ്യാറുണ്ട്, ബുദ്ധിമുട്ടാണ്’; ദീപിക പദുക്കോണിനെ പിന്തുണച്ച് രശ്മിക

Rashmika Mandanna About Working Hours: സിനിമാ സെറ്റിലെ പ്രവർത്തനസമയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രശ്മിക മന്ദന. എട്ട് മണിക്കൂർ പ്രവർത്തനസമയമെന്ന ദീപിക പദുക്കോണിൻ്റെ നിലപാടിനെ താരം പിന്തുണച്ചു.

Rashmika Mandanna: ‘ഞാൻ കൂടുതൽ സമയം ജോലി ചെയ്യാറുണ്ട്, ബുദ്ധിമുട്ടാണ്’; ദീപിക പദുക്കോണിനെ പിന്തുണച്ച് രശ്മിക
രശ്മിക മന്ദനImage Credit source: PTI
abdul-basith
Abdul Basith | Published: 29 Oct 2025 15:15 PM

സിനിമാ സെറ്റിലെ പ്രവർത്തനസമയം എട്ട് മണിക്കൂറാക്കണമെന്ന ദീപിക പദുക്കോണിൻ്റെ നിലപാടിനെ പിന്തുണച്ച് രശ്മിക മന്ദന. കൂടുതൽ സമയം ജോലി ചെയ്യാറുണ്ടെന്നും അത് ബുദ്ധിമുട്ടാണെന്നും രശ്മിക പറഞ്ഞു. എട്ട് മണിക്കൂർ ജോലിസമയമെന്ന നിലപാടിനെ തുടർന്ന് സ്പിരിറ്റിൽ നിന്നും കൽകി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പിന്മാറിയിരുന്നു. ഇതോടെയാണ് സിനിമാസെറ്റിലെ ജോലിസമയം ചർച്ചയായത്.

ദി ഗേൾഫ്രണ്ട് എന്ന തൻ്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ പ്രമോഷൻ ഇവൻ്റിനിടെയാണ് രശ്മികയുടെ പരാമർശം. ജോലിസമയത്തിൻ്റെ പേരിൽ നിർബന്ധം പിടിക്കാത്ത ഒരേയൊരു നടി രശ്മികയാണെന്ന് നിർമ്മാതാവ് ശ്രീനിവാസ കുമാർ പുകഴ്ത്തിയിരുന്നു. എന്നാൽ, ഇതിനെ തള്ളിക്കൊണ്ടാണ് രശ്മിക തൻ്റെ നിലപാടറിയിച്ചത്.

Also Read: Sakshi Agarwal: തമിഴ് സിനിമ മേഖലയാണ് സുരക്ഷിതം! കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നേരിട്ടുവെന്ന് നടി സാക്ഷി അഗർവാൾ

“ഞാൻ കൂടുതൽ സമയം ജോലി ചെയ്യാറുണ്ട്. അതൊരിക്കലും നല്ല ഒരു കാര്യമല്ലെന്ന് നിങ്ങളോട് ഞാൻ പറയുന്നു. അങ്ങനെ ചെയ്യരുത്. നിങ്ങൾക്ക് പറ്റുന്നത് ചെയ്യൂ. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ. എട്ട് മണിക്കൂറോ 9, 10 മണിക്കൂറോ എടുക്കൂ. അതാവും പിന്നീട് നിങ്ങൾക്ക് ഗുണമാനാവ് പോകുന്നത്. ജോലിസമയത്തെപ്പറ്റിയുള്ള ഒരുപാട് ചർച്ചകൾ ഞാൻ കാണുന്നുണ്ട്. ഞാൻ ഇത് രണ്ടും ചെയ്തതാണ്.”- രശ്മിക പറഞ്ഞു.

“പലപ്പോഴും ഞാൻ എനിക്ക് കഴിയുന്നതിലും കൂടുതൽ പ്രൊജക്ടുകളും ചുമതകലകളും എടുക്കാറുണ്ട്. അത് മറ്റുള്ളവർ സമ്മർദ്ദം ചെലുത്തുന്നത് കൊണ്ടല്ല. എൻ്റെ ആളുകളോട് എനിക്ക് നോ പറയാൻ കഴിയാത്തതുകൊണ്ടാണ്. ഞാൻ എനിക്ക് വേണ്ടി തിരഞ്ഞെടുക്കുകയാണെങ്കിൽ ഞങ്ങൾ അഭിനേതാക്കളെ അതിന് നിർബന്ധിക്കരുതെന്ന് ഞാൻ പറയും. ഓഫീസ് ജോലി പോലെ. രാവിലെ 9 മുതൽ അഞ്ച് മണി വരെ. അതിന് അനുവദിക്കൂ എന്ന് ആവശ്യപ്പെടും. എനിക്കൊരു കുടുംബജീവിതമുണ്ട്. ഉറക്കമുണ്ട്. ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാൻ എനിക്ക് ജോലി ചെയ്യേണ്ടതുമുണ്ട്.”- രശ്മിക തുടർന്നു.