AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rashmika Mandanna: കംപ്ലീറ്റ് ആക്ടറോ അതാരാ? മോഹൻലാലിനെ അറിയില്ലെന്ന് രശ്മിക, താരത്തിന് സൈബർ അറ്റാക്ക്

സൗത്ത് ഇന്ത്യൻ നടന്മാരുടെ വിശേഷണങ്ങളെ കുറിച്ചാണ് ഷോയുടെ ഭാഗമായുള്ള ഒരു ടാസ്കിൽ കരൺ ജോഹർ ചോദിച്ചത്. ഐക്കൺ സ്റ്റാർ ആര് എന്നായിരുന്നു ആദ്യത്തെ ചോദ്യം. അതിൽ ഉത്തരമായി താരം അല്ലു അർജുൻ എന്നു ഉത്തരം നൽകി. പിന്നീട് റെബെൽ സ്റ്റാർ ആരാണെന്ന് ചോദിച്ചപ്പോൾ പ്രഭാസ് എന്നും റോക്കിങ് സ്റ്റാർ യഷ് എന്നും താരതമ്പതികൾ മറുപടി നൽകിയപ്പോൾ കംപ്ലീറ്റ് ആക്ടർ ആര് എന്ന ചോദ്യത്തിന് ഇരുവരും ഒന്ന് സംശയിച്ചു....................

Rashmika Mandanna: കംപ്ലീറ്റ് ആക്ടറോ അതാരാ? മോഹൻലാലിനെ അറിയില്ലെന്ന് രശ്മിക, താരത്തിന് സൈബർ അറ്റാക്ക്
Rashmika Mandanna, MohanlalImage Credit source: Social Media
Ashli C
Ashli C | Published: 22 Oct 2026 | 05:56 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രശ്മിക മന്ദാനയും ഭർത്താവ് വിജയ് ദേവരക കൊണ്ടയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയങ്ങൾ. കോഫി വിത്ത് കരൺ എന്ന ഷോയിൽ ഇരുവരും നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണമാകുന്നത്. ഒരുവശത്ത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ചർച്ച ചെയ്യപ്പെടുമ്പോൾ മറ്റൊരു വശത്ത് ഇപ്പോൾ നടൻ മോഹൻലാലുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരം പറയാത്തതാണ് മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്.

കംപ്ലീറ്റ് ആക്ടർ ആര്?

ഷോയുടെ ഭാഗമായുള്ള ഒരു ടാസ്കിൽ സൗത്ത് ഇന്ത്യൻ നടന്മാരുടെ വിശേഷണങ്ങളെ കുറിച്ചാണ് കരൺ ജോഹർ ചോദിച്ചത്. ഐക്കൺ സ്റ്റാർ ആര് എന്നായിരുന്നു ആദ്യത്തെ ചോദ്യം. അതിൽ ഉത്തരമായി താരം അല്ലു അർജുൻ എന്നു ഉത്തരം നൽകി. പിന്നീട് റെബെൽ സ്റ്റാർ ആരാണെന്ന് ചോദിച്ചപ്പോൾ പ്രഭാസ് എന്നും റോക്കിങ് സ്റ്റാർ യഷ് എന്നും താരതമ്പതികൾ മറുപടി നൽകിയപ്പോൾ കംപ്ലീറ്റ് ആക്ടർ ആര് എന്ന ചോദ്യത്തിന് ഇരുവരും ഒന്ന് സംശയിച്ചു. പിന്നീട് താനാണോ എന്ന് വിജയ് ചിരിച്ചു ചോദിക്കുമ്പോൾ ഇത് കേട്ട് കരണും രശ്മിക മന്ദാനയും ചിരിക്കുന്നുണ്ട്.

ALSO READ:ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള

എന്നാൽ അതല്ല മോഹൻലാൽ ആണ് എന്ന് പിന്നീട് അത് കരൺ ജോഹർ ഇരുവർക്കും പറഞ്ഞു നൽകുമ്പോൾ ഇരുവരും ആദ്യമായിട്ട് അത് കേൾക്കുന്നത് പോലെ നിൽക്കുന്നുണ്ട്. അത് അറിയില്ലായിരുന്നു എന്നാണ് രശ്മികയുടെ പ്രതികരണം ഇതാണ് ഒരുകൂട്ടം മലയാളികളെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. കംപ്ലീറ്റ് ആക്ടർ ആരാണെന്ന് നിനക്ക് അറിയില്ലേ നീ വിചാരിച്ചത് നിന്റെ വിജയ് ആണ് എന്നാണോ ആളുകൾ ചോദിക്കുന്നത് മാത്രമല്ല ഇപ്പോൾ മോഹൻലാൽ ഫാൻസ് ഒന്നടങ്കം രശ്മിക മന്ദാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ വന്ന് കംപ്ലീറ്റ് ആക്ടർ ആരാണ് എന്ന് തെളിയിക്കുന്ന തരത്തിൽ മോഹൻലാലിന്റെ സ്റ്റിക്കറുകളും മീമുകളും കൊണ്ട് നിറക്കുകയാണ്.

കണ്ടറിയണം കോശി നിനക്കിനി കംപ്ലീറ്റ് സ്റ്റാർ ആര് എന്ന് അറിയില്ലെങ്കിൽ ഞങ്ങൾ ശക്തി കാണിച്ചു തരാം എന്നാണ് ആളുകളുടെ പ്രതികരണം. മാത്രമല്ല നിരവധി ചേർന്ന് താരത്തിന്റെ പോസ്റ്റിന് താഴെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നിങ്ങനെ കമന്റ് ചെയ്യുന്നുമുണ്ട്.അതേ‌സമയം ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കാരണം ഇവിടെ രശ്മിക വിജയിയെ സ്നേഹിക്കുന്ന തരത്തിൽ വിജയ് രശ്മികയെ സ്നേഹിക്കുന്നില്ല എന്നാണ് ഒരുപറ്റം ആളുകൾ കണ്ടെത്തിയിരിക്കുന്നത്.

ഇതിന് കാരണമായി ഇവർ പറയുന്നത് രശ്മിക ഒരു വർഷം പിറകേ നടന്ന് തന്നെ വിവാഹം ചെയ്യണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് വിജയ് നടിയെ വിവാഹം കഴിച്ചത് എന്നാണ്. മാത്രമല്ല മറ്റൊരു അഭിമുഖത്തിൽ എന്താണ് നിങ്ങളുടെ ആഗ്രഹം എന്ന് ചോദിക്കുമ്പോൾ രശ്മിക പറയുന്നുണ്ട് എനിക്ക് വിജയിക്കൊപ്പം ഈ ലോകം മൊത്തം ചുറ്റണമെന്ന് എന്നാൽ വിജയിയോട് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ തനിക്ക് അച്ഛനെയും അമ്മയെയും ഒരുപാട് സ്ഥലത്ത് കൊണ്ടുപോകാൻ ആഗ്രഹമുണ്ട് ഇവിടെയും കൊണ്ടുപോകണം എന്ന രീതിയിൽ അച്ഛനും അമ്മയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിൽ സംസാരിച്ചതും ഒരുപറ്റം ആളുകൾക്ക് വിജയിക്ക് രശ്മി സ്നേഹത്തിന്റെ ആഴം അളക്കുന്ന തരത്തിൽ എത്തിയിട്ടുണ്ട്.

ENGLISH SUMMARY

For the past few days, Rashmika Mandanna and her husband, Vijay Deverakonda, have been the talk of social media. The discussions stem from an interview the couple gave on the show ‘Koffee with Karan’. While the depth of their relationship is being discussed on one hand, on the other, their failure to answer a question regarding actor Mohanlal has irked the Malayali audience.

Follow Us