Vijesh kv demise: പ്രശസ്ത നാടക കലാകാരനും ഗാനരചയിതാവുമായ വിജേഷ് കെ വി അന്തരിച്ചു

Vijesh kv passes away: തേവര സേക്രഡ് ഹാർഡ് കോളേജിൽ നാടക പരിശീലനം നടത്തുന്നതിനിടയിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Vijesh kv demise: പ്രശസ്ത നാടക കലാകാരനും ഗാനരചയിതാവുമായ വിജേഷ് കെ വി അന്തരിച്ചു

Vijesh Kv

Published: 

24 Jan 2026 | 08:57 AM

കൊച്ചി: പ്രമുഖ നാടക കലാകാരനായ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർഡ് കോളേജിൽ നാടക പരിശീലനം നടത്തുന്നതിനിടയിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാടക രചയിതാവ് സംവിധായകൻ അഭിനയ പരിശീലകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഇദ്ദേഹം.

‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളി സംഗീത ആസ്വാദകർക്കിടയിൽ ഹിറ്റായ പല നാടകഗാനങ്ങളും വിജേഷിന്റെ തൂലികയിൽ നിന്നും ജനിച്ചവയാണ്. കോഴിക്കോട് സ്വദേശിയാണ് വിജേഷ്. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയിൽ അദ്ദേഹം സജീവമായത്. അവിര റബേക്കയുടെ തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് ആദ്യമായി വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത്.പ്രമുഖ നാടക പ്രവർത്തകർ കബനിയാണ് ഭാര്യ.

ഏകമകൾ സൈറ. വിവാഹശേഷം ഭാര്യയുമായി ചേർന്ന് രൂപം നൽകിയ തീയേറ്റർ ബീറ്റ്സ് എന്ന ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്കിടയിൽ നാടക പരിശീലനവുമായി ഇരുവരും സജീവമായി. കൂടാതെ നിരവധി സിനിമകൾക്കായി അഭിനയ പരിശീലന കളരികളുടെ നേതൃത്വം അദ്ദേഹം വഹിച്ചിട്ടുണ്ട്.

കൂടാതെ ജയസൂര്യ രമ്യ നമ്പീശൻ എന്നിവർ ഒന്നിച്ച് അഭിനയിച്ച മങ്കിപെൻ, മാൽഗുഡി ഡേയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം