Renu Sudhi: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി
Renu Sudhi about blood Cancer:കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേണു സുധിയുമായി ബന്ധപ്പെട്ട് വരുന്ന ഒരു വാർത്തയാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചു ബ്രസ്റ്റ് കാൻസർ ആണ് എന്ന്. ദുബായിൽ വെച്ചാണ് രേണുവിന് ക്യാൻസർ സ്ഥിരീകരിച്ചത് എന്നും ഇപ്പോൾ അതിന്റെ ചികിത്സയിലാണ് എന്നൊക്കെ രീതിയിലാണ് വാർത്തകൾ എത്തുന്നത്...........
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് രേണു സുധി. ഇന്ന് എല്ലാവരും സോഷ്യൽ മീഡിയ തന്നെ ഒരു വരുമാന മാർഗമായി എടുക്കുമ്പോൾ അതിലൂടെ വലിയ രീതിയിൽ പെട്ടെന്ന് തന്നെ വരുമാനം കണ്ടെത്തുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്ത വ്യക്തി. അതിനാൽ തന്നെ താരത്തെ തേടി പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും കളിയാക്കലുകളും ട്രോളുകളും എല്ലാം തന്നെ എത്താറുണ്ട്.
എന്നാൽ ഇതിൽ ഒന്നും പതറാതെ മുന്നോട്ടു പോകുന്ന വ്യക്തിത്വമാണ് രേണുവിന്റെത്. തന്നെ വിമർശിക്കുന്നവർക്കു മുന്നിൽ കൂടുതൽ മികവോടെ ഓരോ ദിവസവും രംഗത്തെത്തുകയും തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ള രീതിയിൽ ആഘോഷമാക്കുകയും ചെയ്യുന്ന വ്യക്തി.
ഇടയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് വളരെ നല്ലതാണ്
അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേണു സുധിയുമായി ബന്ധപ്പെട്ട് വരുന്ന ഒരു വാർത്തയാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചു ബ്രസ്റ്റ് കാൻസർ ആണ് എന്ന്. ദുബായിൽ വെച്ചാണ് രേണുവിന് ക്യാൻസർ സ്ഥിരീകരിച്ചത് എന്നും ഇപ്പോൾ അതിന്റെ ചികിത്സയിലാണ് എന്നൊക്കെ രീതിയിലാണ് വാർത്തകൾ എത്തുന്നത്. ഇപ്പോൾ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. എല്ലാവരും പറയുന്നതുപോലെ രേണുവിന് ബ്രസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന അവതാരയുടെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.
30 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിൽ അല്ലെങ്കിൽ ഇടയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് വളരെ നല്ലതാണ് അത്തരത്തിൽ താനും ചെക്ക് ചെയ്യുന്നുണ്ടാകും. എനിക്ക് ക്യാൻസറാണെന്ന് ആരാണ് പറയുന്നത്? എന്നെ പിന്തുടരുന്ന യൂട്യൂബേഴ്സും മറ്റും തന്നെയാണ് എന്റെ കുടുംബത്തെയും എന്നെയും അപവാദം പറയുന്ന ഇവർ തന്നെയാണ് തനിക്ക് ക്യാൻസർ ഉണ്ടെന്നും പറഞ്ഞു പരത്തിയത്.
ഹോസ്പിറ്റലുകാർ ചെയ്തത് വലിയ തെറ്റാണ്
കാൻസർ പോലുള്ള ഒരു മാരകരോഗം തനിക്ക് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് താനാണ്. താനും ഇത്തരത്തിൽ കാൻസർ ഉണ്ടോ എന്ന് ചെക്ക് ചെയ്യാറുണ്ടാകും അങ്ങനെയുള്ള ഒരു രീതിയെ ഇത്തരത്തിൽ വളച്ചൊടിച്ച് വാർത്തകൾ സൃഷ്ടിക്കുകയാണ്.ഞാൻ ഇനി ചെക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഈ വിവരം പുറത്തുവിട്ട ഹോസ്പിറ്റലുകാർ ചെയ്തത് വലിയ തെറ്റാണ്. ഒരു പനി വന്ന ഒരു രോഗിയുടെ വിവരങ്ങൾ പോലും അനുവാദമില്ലാതെ ഭർത്താവിനോട് പോലും പറയാൻ ഒരു ഡോക്ടർമാർക്കും ഒരു നേഴ്സുമാർക്കും ആർക്കും പുറത്തുപറയാൻ അധികാരം ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മാത്രമല്ല ഇനി അഥവാ എനിക്ക് രോഗമുണ്ടെങ്കിൽ എന്നെ ചുറ്റിപ്പറ്റി എന്നെക്കുറിച്ച് വേണ്ടാത്ത വാർത്തകൾ പറയുന്ന ആളുകളും എന്നെ കീറിമുറിക്കുന്നവരേക്കാളും വലുതല്ല ക്യാൻസർ എന്നാണ് എനിക്ക് പറയാനുള്ളത്. മാത്രമല്ല ആർക്കും അങ്ങനെ ഒരു രോഗം വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് ക്യാൻസർ ആർക്കും വരരുത് എന്ന് തന്നെയാണ് ഞാൻ ഒരു ദിവസവും പ്രാർത്ഥിക്കുന്നത് പ്രതികരിച്ചു. അന്തരിച്ച കലാകാരൻ ശ്രുതിയുടെ ഭാര്യയാണ് രേണു സുധി. ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്ന സമൂഹത്തിന്റെ അനാവശ്യമായ കാഴ്ചകളെ പൊട്ടിച്ചെറങ്ങിയ തന്റേതായ ജീവിതം കെട്ടിപ്പടുക്കുന്ന ഒരു വ്യക്തി. നിരന്തരം സോഷ്യൽ മീഡിയയിൽ ആക്രമങ്ങൾക്കും വിവാദങ്ങൾക്കും വിധേയവുമെങ്കിലും തന്റെ അഭിപ്രായം ആരോടും തുറന്നു പറയാൻ രേണു മടിക്കാറില്ല.
ENGLISH SUMMARY
The news is that Renu was diagnosed with cancer in Dubai and is currently undergoing treatment for it. Now, she has come forward with a response to it.