AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: രേണുവിന് പുതിയ പ്രണയം? തൽക്കാലം പേര് വെളിപ്പെടുത്തുന്നില്ലെന്ന് പോസ്റ്റ്; ആശംസ അറിയിച്ച് കമന്റുകൾ

Renu Sudhi Post Viral: ഇതോടെ നിരവധി പേരാണ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ പങ്കുവെച്ച് കമന്റ് ചെയ്യുന്നുണ്ട്. ഇതിനു പുറമെ രേണുവിനെ അധിക്ഷേപിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

Renu Sudhi: രേണുവിന് പുതിയ പ്രണയം? തൽക്കാലം പേര് വെളിപ്പെടുത്തുന്നില്ലെന്ന് പോസ്റ്റ്; ആശംസ അറിയിച്ച് കമന്റുകൾ
Renu Sudhi (2)
sarika-kp
Sarika KP | Published: 04 May 2025 11:06 AM

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വേർപാടിനു ശേഷമാണ് ഭാര്യ രേണു മലയാളികൾക്ക് സുപരിചിതയായത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണു വീഡിയോകളും റീലുകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് അവർക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇത്തരത്തിലുള്ള കമന്റുകൾ തന്നെ ബാധിക്കുന്നില്ലെന്ന് രേണു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താൻ പ്രണയത്തിലാണെന്ന സൂചനയാണ് പോസ്റ്റിലൂടെ രേണു നൽകുന്നത്. എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്…… അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ പങ്കുവെച്ച് കമന്റ് ചെയ്യുന്നുണ്ട്. ഇതിനു പുറമെ രേണുവിനെ അധിക്ഷേപിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

Also Read:കോടികൾ വിലയുള്ള ഫ്ലാറ്റ്; ലംബോർഗിനിയും ഫെരാരിയും, ലക്ഷങ്ങൾ മാസവരുമാനം; പ്രകാശ വർമ്മയുടെ ആസ്തി ഇങ്ങനെ

ഇത് സുധിച്ചേട്ടൻ അല്ലേ എന്നാണ് ഒരാൾ കമന്റിട്ടത്. ഇതിന് സുധിച്ചേട്ടൻ എന്നും മനസിലുണ്ടാകുമെന്നാണ് രേണു നൽകിയ മറുപടി. ആളെ പറ എന്ന പറഞ്ഞയാളോട് സമയമാകുമ്പോൾ പേര് വെളിപ്പെടുത്താം എന്നും രേണു കുറിച്ചു. ആരായാലും കുഴപ്പമില്ല, സന്തോഷമായിട്ട് ഇതുപോലെയൊക്കെ തന്നെ അഭിനയവുമായൊക്കെ മുന്നോട്ട് പോകണമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് നോക്കാമെന്നും എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലേയെന്നും രേണു പറഞ്ഞു.

 

 

View this post on Instagram

 

A post shared by Renu sudhi (@renu_sudhi)

അതേസമയം പതിവ് പോലെ തന്നെ നെഗറ്റീവ് കമന്റുകളും നിറയുന്നുണ്ട്. ഇതിന് രേണു മറുപടി നൽകുന്നില്ലെങ്കിലും രേണുവിനെ പിന്തുണച്ച് നിരവധി പേർ ചുട്ട മറുപടി കൊടുക്കുന്നുണ്ട്. ‘ഭർത്താവ് മരിച്ചെന്നു കരുതി അവർക്കു മുന്നോട്ട് ജീവിക്കണ്ടേ അവർക്ക് വേറെ കല്യാണം കഴിക്കണ്ടേ ഇത് എന്തോന്ന് ഏതു വീഡിയോ പോസ്റ്റ്‌ ചെയ്താലും കുറെ എണ്ണം നെഗറ്റീവ് കമന്റ് ആയി ഇറങ്ങിക്കോളും എന്നാണ് ഒരാൾ കുറിച്ചത്.